Friday, December 10, 2010

ബെസ്റ്റ് ആക്ടർ കേരളം കീഴടക്കുന്നു















ഇന്നലെ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടർ 100% Entertainer എന്ന പദവി നേടി കൊണ്ട് മെഗാഹിറ്റിലേക്ക്...!

റിലീസ് ചെയ്തത് 88 സെന്ററുകളിൽ
76 എണ്ണം കേരളം ബാക്കി ചെന്നൈ, കോയബത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ.

ആദ്യ ദിവസം ഷെയർ 31 ലക്ഷം രൂപ.



Sunday, October 31, 2010

പ്രാഞ്ചിയേട്ടൻ അൻപത്തിയഞ്ചാം ദിവസം.


എല്ലാവര്ക്കും നന്നീണ്ട്ട്ടാ ..

ഇത് ഒരു കൊച്ചു ചിത്രത്തിന്റെ മഹാ വിജയം.



Sunday, August 8, 2010

പോക്കിരി രാജ നൂറാം ദിവസത്തിലേക്ക്



പോസ്റ്ററുകളില്‍ മാത്രം കൊണ്ടാടുന്ന വിജയം അല്ല ഇത്. കേരളത്തിലെ പ്രേക്ഷകര്‍ മനസറിഞ്ഞു നല്‍കിയ മഹാവിജയം.

Sunday, July 25, 2010

മമ്മൂട്ടിക്ക് 25 പുതിയ ചിത്രങ്ങൾ..

മലയാള സിനിമ 2010 ന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കം തീർത്തത് ഒരേ ഒരു സിനിമ മാത്രം. - പോക്കിരി രാജ. പോക്കിരി രാജയിലൂടെ മമ്മൂട്ടി തന്റെ അനിഷേധ്യമായ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണു. മലയാള ചലച്ചിത്ര വ്യവസായത്തിനു തന്നെ ശക്തമായ പിന്തുണ നല്കി ഈ വർഷവും മമ്മൂട്ടി തന്റെ സ്റ്റാർ പവർ തെളിയിക്കുകയാണു. മറ്റു ചില താരങ്ങൾ നില നില്പ്പു ഭീഷണി തന്നെ നേരിടുമ്പോൾ ഇനിയുമൊട്ടെറെ അങ്കത്തിനു ബാല്യമുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് മലയാളത്തിന്റെ നിത്യ വിസമയം മുന്നേറുന്നു. മമ്മൂട്ടിയുടെ ഡേറ്റിനു വേണ്ടി നിർമ്മാതാക്കളും സംവിധായകരും ക്യു നില്ക്കുന്ന കാഴ്ചക്കാണു സിനിമ ഇൻഡസ്ട്രി സാക്ഷ്യം വഹിക്കുന്നത്. 2012 വരെയുള്ള മെഗാസ്റ്റാറിന്റെ കോൾ ഷീറ്റ് ഏകദേശം ഫുൾ ആണു. ഫുള്ളി ലോഡഡ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിൽ പ്രദർശനത്തിനു തയ്യാറെടുക്കുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും അണിയറയിൽ തയ്യാറെടുക്കുന്നതുമായ ഇരുപത്തിയഞ്ചോളം പ്രോജക്ടുകളാണു മമ്മൂട്ടിയുടെതായി വരാനിരിക്കുന്നത്.

കുട്ടി സ്രാങ്ക് - ഷാജി N കരുൺ - മമ്മൂട്ടി ചിത്രം ജൂലൈ 23നു പ്രദർശനത്തിനെത്തി.

വന്ദേമാതരം - മമ്മൂട്ടി - അർജുൻ ഒന്നിക്കുന്ന തമിഴ് മലയാളം പ്രൊജക്ട്. പെരുന്നാൾ റിലീസ്.


ബെസ്റ്റ് ആക്ടർ - നവാഗതാനായ മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം.

ശിക്കാരി - മമ്മൂട്ടിയുടെ മലയാളം കന്നഡ സിനിമ.

പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് - മമ്മൂട്ടി - രഞ്ജിത്ത് ചിത്രം.

മതിലുക്കൾക്കപ്പുറം. - വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മ കഥാംശത്തിനു അടൂർ ഗോപാലകൃഷ്ണൻ സാക്ഷാത്കാരം നിർവ്വഹിച്ച മതിലുകൾക്ക് തുടർച്ചയായി യുവ സംവിധായകൻ പ്രസാദ് അണിയിച്ചൊരുക്കുന്ന ചിത്രം. നായിക നയൻ താര.

ട്രാക്ക് വിത്ത് റഹ്മാൻ- ലൗഡ് സ്പീക്കറിനു ശേഷം ജയരാജും മമ്മൂട്ടിയും ഒന്നിക്കുന്ന ബഹുഭാഷ ചിത്രം. ജയസൂര്യയാണു മറ്റൊരു പ്രധാന താരം.

ബെസ്റ്റ് ഓഫ് ലക്ക്- യുവതാരങ്ങളെ അണി നിരത്തി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്കിൽ മമ്മൂട്ടി സൂപ്പർ താരമാകുന്നു.

ഡബിൾസ്- നാവഗതനായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡബിൾസ്. മമ്മൂട്ടിയും നദിയ മൊയ്തുവും മുഖ്യ വേഷങ്ങളിൽ.

ദി കിംഗ് ആന്റ് കമ്മീഷണർ - മമ്മൂട്ടിയുടെ ഫയർ ബ്രാന്റ് കഥാപാത്രങ്ങളിൽ ഏരെ ശ്രേദ്ധേയമായ ദി കിംഗിലെ ജോസഫ് അല്ക്സ് വീണ്ടും എത്തുന്നു. ഷാജി കൈലാസ് - രൺജി പണിക്കർ വീണ്ടും ഒന്നിക്കുന്ന ഈ സിനിമയിൽ കമ്മീഷണർ ആകുന്നത് പ്രത്വിരാജാണു.

ദി ഗ്യാങ്ങ്സ്റ്റർ- ഡാഡി കൂളിനു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം. മമ്മൂട്ടി അധോലോക നായകന്റെ വേഷത്തിൽ.

പെരുമാൾ IPS -s n സ്വാമിയുടെ തിരകഥയിൽ സിബിമലയിൽ ഒരുക്കിയ ആഗസ്റ്റ് ഒന്നിലെ പെരുമാൾ IPS ആയി മെഗാസ്റ്റാർ വീണ്ടും എത്തുകയാണു. സംവിധാനം ഷാജി കൈലാസ്.

കടുവാക്കുന്നേൽ കുറുവച്ചൻ. - കാരിരുമ്പിന്റെ കരുത്തും കടുവയുടെ ശൗര്യവുമുള്ള കടുവാക്കുന്നേൽ കുറുവച്ചൻ. പൗരുഷത്തിന്റെ മൂർത്തി ഭാവമായ മമ്മൂട്ടിയെ തേടി മറ്റൊരു കഥാപാത്രം അണിയറയിൽ ഒരുങ്ങുകയാണു. രൺജി പണിക്കരാണു ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഐവി ശശി- ദാമോദരൻ - മമ്മൂട്ടി - ഒട്ടേറേ മെഗാഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ മറ്റൊരു ശക്തമായ സിനിമ ഒരുങ്ങുകയാണു. സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ കരുത്തുറ്റ ഒരു കഥാപാത്രത്തെയാണു മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

സി.ബി.ഐ ക്ക് അഞ്ചാം ഭാഗം. - സേതുരാമയ്യരുടെ അന്വേഷണങ്ങൾക്ക് അവസാനമില്ല. കെ മധുവിന്റെ സംവിധാനത്തിൽ sn സ്വാമി തിരകഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ വട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. ഒരേ സംവിധായകനും തിരാകഥകൃത്തും നായകനുമായി ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങൾ എന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.

ഇതു കൂടാതെ പത്തോളം ചിത്രങ്ങൾ ചർച്ചകളിലും മറ്റുമായി അണിയറയിൽ ഒരുങ്ങുന്നു. അതെ മമ്മൂട്ടിനമ്മെ വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

Sunday, July 11, 2010

മൂല്യത്തിൽ മുന്നിലായി മമ്മൂട്ടിയും.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ദക്ഷിണേന്ത്യൻ വിപണിക്കും മൂല്യമേറിയ താരമെന്ന് വീണ്ടുംതെളിയിക്കുന്നു. വാണിജ്യപരവും സാമ്പത്തികവുമായി നേട്ടമുള്ളതുമായ നിരവധി ഓഫറുകളുമായി വൻകമ്പനികൾ എത്തിയിട്ടും പരസ്യ ചിത്രങ്ങളിൽ ഭ്രമം കാണിക്കാതെ മാറി നിന്ന താരമാണു മമ്മൂട്ടി. മമ്മൂട്ടി ഉപേക്ഷിച്ച പല പ്രോജക്ടുകളും പലരും അവസരങ്ങളാക്കി മാറ്റിയെങ്കിലും അഭിനയകലയിലും മൂല്യംകാത്തു സൂക്ഷിക്കാൻ ജനകീയ താരം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മമ്മൂട്ടിയുടെ വ്യക്തിപ്രഭാവവും താരമൂല്യവും ഗ്ലാമറും ശരീരസൗന്ദര്യവും കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ വിപണിയിൽ വിറ്റഴിക്കാൻ പര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞ് വൻ കിട കമ്പനികൾ വരെ മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. കിട്ടുന്ന ഏത് പരസ്യ ചിത്രത്തിലും എത്ര തല്ലിപ്പൊളി ഉല്പന്നമായാലും സാംസ്കാരികവും ധാർമ്മികവുമായ യാതൊരു മൂല്യങ്ങളും നോക്കാതെ അഭിനയിക്കുന്നവർക്കിടയിൽ മൂല്യങ്ങളും ധാർമ്മികതയും മുറുകെ പിടിക്കുന്ന മമ്മൂട്ടി ഏറെ വ്യത്യസ്തനായിരുന്നു. മൾട്ടി നാഷണൽ കമ്പനിയായ കൊക്കകോള ഉൾപ്പെടെ വൻ സംരഭകർ കോടികളുടെ ഓഫറുമായി മമ്മൂട്ടിയെ തേടിയെത്തിയെങ്കിലും വേണ്ടെന്ന തിരുമാനത്തിൽ ഉറച്ചു നില്ക്കുകയായിരുന്നു. ഒരു സിനിമാ താരം എന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് സജീവസാന്നിദ്ധ്യമായെത്തുന്ന മമ്മൂട്ടിയുടെ പ്രിൻസിപ്പൾസിനു സമൂഹവും ഏറെ കടപ്പെട്ടിരിക്കുകയാണു. സംസ്ഥാന സർക്കാരിന്റെ .ടി സംരഭമായ അക്ഷയ പദ്ധതി, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിദ്യാർത്ഥികളെ ബോധവല്ക്കരിക്കുന്ന വഴികാട്ടി പദ്ധതി, പാവപ്പെട്ടവർക്ക് ഹൃദയ ശസ്ത്ര ക്രിയക്ക്സഹായമെത്തിക്കുന്ന കെയർ ആന്റ് ഷെയർ പദ്ധതി തുടങ്ങിയവയുടെ പ്രചാരകനായി മുന്നിലുള്ള മമ്മൂട്ടി അഭിനയിച്ച പരസ്യ ചിത്രങ്ങളിലെല്ലാംഡിഗ്നിറ്റികാത്തു സൂക്ഷിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണു. ഫാഷൻ ഭ്രമത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വസ്ത്രധാരണമായ മുണ്ടിനുമാന്യതയുടെ പര്യായം നല്കി വീണ്ടും പുനസ്ഥാപിക്കുവാൻ കഴിയുന്ന ഒന്നാണു എന്നത് കൊണ്ട് തന്നെമമ്മൂട്ടിയുടെ ഉദയം മുണ്ടിന്റെ പരസ്യ ചിത്രം എടുത്തു പറയേണ്ട ഒന്നാണു. ഏറ്റവും വലുതിന്റെപര്യായവും വിശ്വസ്ത ഇടപാടുകളുടെ അടയാളമായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ മമ്മൂട്ടി ഉദയം മുണ്ട് പരസ്യചിത്രങ്ങളിലൂടെ സാംസ്കാരിക മൂല്യങ്ങളുടെ പ്രചാരകനായും എത്തുകയാണ്.

Wednesday, June 30, 2010

വിഷം പരത്തുന്ന വിഷൻ

(മമ്മൂട്ടി ടൈംസിൽ സാബു ജോളിലാന്റ് എഴുതിയ ലേഘനം)

കാഴ്ചപ്പാട് (വിഷൻ) പല വിഷയങ്ങളെക്കുറിച്ചും പലർക്കും പലവിധമാണു. അത് സിനിമയെക്കുറിച്ചായാലും പുരസ്ക്കാരത്തെക്കുറിച്ചായാലും. രാഷ്ട്രീയ കാഴ്ച്ചപ്പാടിലും അതിലധിഷ്ഠിതമായി ഉരുവാകുന്ന വിശകലനങ്ങളിലും വ്യത്യാസമുണ്ടാകും. കേരള രാഷ്ട്രീയത്തിലെ യുവശബദ്മായ ഒരു മാസികയിൽ മലയാള സിനിമയിലെ പ്രതിസന്ധിയെക്കുറിച്ചും അതിന്റെ കാര്യ കാരണങ്ങളെക്കുറിച്ചും വിശദമായി തന്നെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. അധമ വാസനകളും സാംസ്കാരിക മൂലച്യുതിയുമെല്ലാം നിറഞ്ഞു വിളയാടുന്ന മലയാള സിനിമയിൽ മനുഷ്യനു കാണാൻ കൊള്ളാവുന്നതൊന്നുമില്ല എന്നാണു തുടക്കത്തിലെ പറഞ്ഞ് വെച്ചിരിക്കുന്നത്. 1980 ലെ സിനിമകളാണു മുഖ്യധാര സിനിമയിലെ സുവർണ്ണകാലഘട്ടമെന്ന് വിശേഷിപ്പിക്കുകയും തൊട്ട് മുൻപുള്ള സത്യൻ കാലഘട്ടത്തിലെ സിനിമകൾ പ്രത്യേകിച്ചും ഡാനിയേൽ പുരസ്ക്കാര ജേതാവായ സംവിധായകൻ സേതുമാധവനെപ്പോലുള്ളവരുടെ സിനിമകൾ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. മണ്ണിനോടും മനുഷ്യ ജീവിതത്തിനോടും അടുത്തു നിന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ അതിമാനുഷികരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർതാരങ്ങളായി പരിണമിച്ചുവെന്നാണു പരിതപിക്കുന്നത്. ഈ പറയുന്നതിൽ ഭാഗികമായേ സത്യമുള്ളു. മമ്മൂട്ടിയെ പോലെ പ്രതിഭാധനനായ ഒരു നടൻ തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണെന്നുള്ള കാര്യം ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുകയാണു. തന്റെ സൂപ്പർതാര പദവിക്ക് തിളക്കം നല്കാൻ പോക്കിരിരാജ പോലുള്ള സിനിമയിൽ അഭിനയിക്കുമ്പോഴും കുട്ടി സ്രാങ്കും ഒരേകടലും, ലൗഡ് സ്പീക്കറും പോലുള്ള ചിത്രങ്ങളും മമ്മൂട്ടി നല്കുന്നുണ്ട്. പ്രമേയപരമായ പാപ്പരത്തത്തെപ്പറ്റി വിലപിക്കുന്നവർ പ്രമേയത്തിലും അവതരണത്തിലും പുതുമ പുലർത്തിയ എത്രയോ സിനിമകൾ സ്വീകരിക്കപ്പെടാതെ പോയതിനെയും അത് നിർമ്മിച്ചവരുടെയും അതിൽ സഹകരിച്ചവരുടെയും അദ്ധ്വാനത്തിനു ഫലം കിട്ടാതെ പോയതിനെക്കുറിച്ചും മൗനം പാലിക്കുന്നതെന്ത് കൊണ്ടാണു. ജീവിതത്തോട് തൊട്ടുരുമി നില്ക്കുന്ന സിനിമകൾക്ക് പൊതുവേ അസ്വീകാര്യത കൈവരുന്നത് കാലപ്രവാഹത്തിനിടയിൽ ആസ്വാദനത്തിൽ വന്ന മാറ്റവും കാരണമാണെന്ന് ആരെങ്കിലും പറഞ്ഞു തരേണ്ടതുണ്ടോ.
സാറ്റലൈറ്റ് റൈറ്റിന്റെ അടിസ്ഥാനഘടകം സൂപ്പർതാരമാണെന്ന് സമ്മതിക്കുന്നവർ കച്ചവടവും കലയും ഒരുമിച്ച് കൊണ്ട് പോകേണ്ട ഒരു പ്രക്രിയിയയിൽ താര സാന്നിദ്ധ്യം ഒരു തുറുപ്പ് ചീട്ടാണെന്ന് സമ്മതിക്കാത്തതെന്തുകൊണ്ട്? ജനം സൂപ്പർ താരങ്ങൾക്ക് കല്പിച്ചു നല്കിയ സ്ഥാനം അതിന്റെ സർവ ഗരിമയോടും കൂടി നില നിർത്താനുള്ള സാമുഹ്യ പ്രതിബദ്ധത താരങ്ങൾക്കുണ്ടാകണമെന്ന വാദത്തോട് യോജിക്കുമ്പോഴും സാമൂഹ്യ ബോധമുള്ള സൂപ്പർതാരവും കൂട്ടത്തിലുണ്ടെന്ന കാര്യം മറച്ചു വെക്കുന്നതെന്തിനാണു. കൊക്കകോളയുടെ കാര്യത്തിൽ മമ്മൂട്ടിയുടെ നിലപാട് എന്തായിരുന്നുവെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടതാണല്ലോ.
സൂപ്പർതാരങ്ങളുടെ ചിത്രങ്ങളെയും അവയുടെ റിലീസിങ്ങിലെ സമയ പരിധിയെക്കുറിച്ചും വേവലാതിപ്പെട്ടു കൊണ്ട് ഹിന്ദിയിലെയും തമിഴിലെയും സൂപ്പർതാരങ്ങളെയും നമ്മുടെ മുന്നിൽ എഴുന്നള്ളിക്കുന്നു. വർഷങ്ങളുടെ ദൈർഘ്യത്തിൽ ഈ പറഞ്ഞവർ ചെയ്ത സിനിമകളും എട്ടു നിലയിൽ പൊട്ടി പെട്ടിയിലായ കാഴ്ച നമ്മൾ കണ്ടതാണു. ഹിന്ദിയും തമിഴുമൊക്കെ വ്യാപാരരീതിയിൽ അവയുടെ കൈകൾ എവിടം വരെ നീളുമെന്നും അക്കാര്യത്തിൽ മലയാളത്തിന്റെ വ്യാപാരമേഖല ‘ഠാ’ വട്ടമാണെന്നും ആർക്കാണു അറിഞ്ഞു കൂടാത്തത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ ആണ്ടിൽ ഇറങ്ങിന്ന നാലോ അഞ്ചോ ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കുന്നുള്ളു. അല്ലാതെ മുണ്ടും മടക്കികുത്തി ഓടി നടന്ന് പടം ചെയ്യുന്നില്ല. ഈ പടങ്ങളിലും തങ്ങളുടെ താരമൂല്യം നില നിർത്തുന്നവയ്ക്കൊപ്പം അവരുടെ അഭിനയ നൈപുണ്യം അടയാളപ്പെടുത്തുന്ന പടങ്ങളും ചെയ്യുന്നുണ്ടെന്നതാണു സത്യം. മമ്മൂട്ടിയുടെ പഴശിരാജയും പാലേരി മാണിക്യവും കറുത്ത പക്ഷികളും ഒരേ കടലും ലൗഡ് സ്പീക്കറുമൊക്കെ മുമ്പിൽ തന്നെയുണ്ട് ഇതിനു ഉദാഹരണമായി.
തന്നോട് യോജിക്കാത്തവരെയും തന്റെ വീക്ഷണഗതിക്ക് എതിരായി ചിന്തിക്കുന്നവരെയും തേജോവധം ചെയ്തു കൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ ബുദ്ധിപരമായ കസർത്തു നടത്തി ഹീറോ ചമയുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അല്പത്വമാണു. മേൽ വിവരിച്ചതൊക്കെ പത്ര മാധ്യമത്തിലെ വിചാര ധാരയാണെങ്കിൽ അതിനു അടിവരയിട്ടും ചായം പൂശിയും അവതരിപ്പിച്ച ഒരു ദൃശ്യമാധ്യംഅത്തിന്റെ വിഷനാണു ശരിക്കും വിഷം പരത്തുന്നതായി മാറിയത്. അവർക്ക് പണ്ടേ മമ്മൂട്ടിയോട് അലർജിയാണു. ‘ഡാഡി കൂൾ’ വളരെ കൂളായിട്ട് ഇവരുടെ തലയ്ക്കിട്ട് ഒരു തട്ടും കൂടെ കൊടുത്തപ്പോൾ കള്ളുകുടിച്ച കുരങ്ങനെ തേളും കടിച്ച അവസ്ഥയായി. മുൻപ് മമ്മൂട്ടി ഒരു യുവ സംഘടനയിലെ ചെറുപ്പക്കാരുമായി ഐക്യദാർഡ്യം പ്രകടിപ്പിക്കുന്ന രംഗം അവർ ചാനലിലൂടെ വീണ്ടും വീണ്ടും ആവർത്തിച്ചു കാണിച്ചു കൊണ്ട് പുതിയ വിവാദത്തിനു തിരി കൊളുത്തി. മമ്മൂട്ടിയെ യുവസംഘടന തിരിഞ്ഞു കുത്തിയെന്നും പാർട്ടി അണികളിൽ ഇക്കാര്യത്തിൽ ചേരിതിരിവുണ്ടായിരിക്കുന്നെന്നും വിളിച്ചു കൂവികൊണ്ടാണു പ്രക്ഷേപണം ആഘോഷമാക്കിയത്. എന്താണു യഥാർഥ്യമെന്നറിയാൻ ജനം മാസിക പരതി. അതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പൊതുസ്വഭാവങ്ങളുള്ളത്. മമ്മൂട്ടിയുമായി അതിനു എന്ത് ബന്ധമെന്ന് മനസ്സിലാകാതെ ജനം കുഴങ്ങി. തിലകൻ പ്രശ്നത്തിൽ പോലും ഒരു സൂപ്പർതാരമെന്ന പ്രയോഗം മമ്മൂട്ടിയെക്കുറിച്ചാണെന്ന് ഇവർ സമർത്ഥിക്കാൻ ശ്രമിച്ചതും തിലകൻ അതിനു അങ്ങിനെ ഒരു അർത്ഥമില്ലെന്ന് വാദിച്ചതും നമ്മൾ കണ്ടതാണു. (തിലകന്റെ മനസ്സിലിരിപ്പ് എന്താണു എന്നത് വേറെ വിഷയം.) അമ്പതുകളിലെത്തി നില്ക്കുന്ന മറ്റൊരു സൂപ്പർതാരം ഇനി മസിലു പെരുക്കേണ്ടതില്ലെന്നും മമ്മൂട്ടിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി കമലഹാസനെ പോലെ ക്യാരക്ടർ റോളുകളിലേക്ക് ഒഴിയണമെന്നും പറഞ്ഞ് അന്നും ഇന്നും മസിലുകാണിക്കാൻ ഇല്ലാത്തവരെ ഉപദേശിക്കുമ്പോൾ അതിലേക്ക് മമ്മൂട്ടിയെ വലിചെഴക്കുന്ന പൂച്ചയുടെ ഉള്ളിലെ വിഷം സാമാന്യ പ്രേക്ഷകർക്ക് മനസ്സിലാകും. മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് കൊടുത്തപ്പോൾ മറ്റേ താരത്തിന്റെ ആരാധകർക്ക് അതൃപ്തി തോന്നില്ലേ എന്ന് ചോദിച്ച് ചർച്ച നടത്തിയവരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ! മമ്മൂട്ടി മസിൽ കാണിക്കുന്നതിന്റെയും മന്മഥ രാജ സ്റ്റ്യൈലിൽ നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ ചേലും ഹരവുമെന്താണെന്നും എന്തു കൊണ്ടാണു പോക്കിരി രാജ കൊടി പറത്തി ഓടുന്നതെന്നുമൊക്കെ അറിയാൻ ചാനലിന്റെ ക്യാമറയും എടുത്ത് തിയറ്ററിന്റെ മുറ്റത്ത് ചെന്ന് നിന്നാൽ മതി. ഇത്രയും മെഗാഹിറ്റായ ഒരു പടത്തിലൂടെ മലയാള സിനിമ വ്യവസായത്തെ തന്റെ ചുമലിൽ താങ്ങി നിർത്താനുള്ള മസിൽ പവറും എനർജി ലെവലും തനിക്കു മാത്രം സ്വന്തമാണെന്നും അതിനു ഇപ്പോഴും ഒരു ശോഷണവും വന്നിട്ടില്ലെന്നും മമ്മൂട്ടി നമ്മുക്ക് കാണിച്ചുതരുകയാണു. മമ്മൂട്ടിയുടെ പ്രവർത്തന മേഖലയും ചാനലിന്റെ മേഖലയും ഒരെ മാദ്ധ്യമത്തിന്റെ വലുതും ചെറുതുമായ രൂപങ്ങളാണെങ്കിലും പൂച്ച ഒരിക്കലും പുലിയ്ക്ക് സമമാകുന്നില്ല. പൂച്ചയ്ക്ക് വേണമെങ്കിൽ താനും പുലിയുടെ ഫാമിലിയാണെന്ന് മേനി നടിക്കാം. പുലിയുടെ മുമ്പിൽ പെടാതെ മറഞ്ഞിരുന്ന് പൂച്ച ഇപ്പോൾ ചെയ്യുന്നതു പോലെ മ്യാ.....വു, എന്ന് കരയാം. പായും പുലിയുടെ കരുത്തും ശൗര്യവും കണ്ട് അസൂയപ്പെടാം. തന്റെ കരച്ചിൽ കേട്ട് പുലി ഭയന്ന് പതുങ്ങുമെന്ന് വെറുതെ ആശിക്കാം. പുലി പതുങ്ങുന്നത് പാഞ്ഞു വീഴാനാണു എന്ന് പുലിയെ അറിയുന്നവർക്ക് അറിയാം. അത് അറിയാത്തത് പൂച്ചക്കും പത്ര ദൃശ്യ മാധ്യമങ്ങളിലെ വമ്പന്മാരെന്ന് സ്വയം വീമ്പിളക്കുന്ന മറ്റു ചിലർക്കുമാണു. അവർ പരിഹാസാത്തിന്റെ അമ്പും വിമർശനത്തിന്റെ വില്ലുമായി ആക്രമണോത്സുകതയോടെ പുലിയെ ആക്രമിക്കുമ്പോഴും പുലി അനങ്ങാതിരിക്കുന്നു. പിന്നീട് മെഗാഹിറ്റുകൾ നല്കി കൊണ്ട് പുലി തിരിച്ചടിക്കുന്നു. വില്ലു കുലച്ചവരും അമ്പു തൊടുത്തവരുമൊക്കെ മാളത്തിൽ ഒളിക്കുന്നു.
“ വെച്ച കുറി തപ്പാത് ഇന്ത പുലി തോക്കാത്”
അത് താൻ രാജ.....
അന്ത രാജ യാർ എന്റ് ശൊല്ലാമലെ പുരിയലയാ സോമ്പോരി മനിതാ...!!!

Tuesday, June 22, 2010

കമന്റ് ഇട്ടവരുടെ ശ്രദ്ധയ്ക്ക്.

സിനിമ നിരൂപണം എഴുതുന്ന സൈറ്റുകളിൽ നല്ല രീതിയിൽ എഴുതുന്ന ഒന്നാണു ചിത്രവിശേഷം. അതിൽ പോക്കിരി രാജയുടെ റിവ്യുവിൽ വന്ന കമന്റുകൾക്കുള്ള മറുപടിയാണു ഈ പോസ്റ്റ്. അവിടെ മറുപടി ഇട്ടാൽ ആരും കാണില്ല. കാരണം അതിനു ശേഷം മറ്റു സിനിമകളുടെ റിവ്യു അതിൽ വന്നിട്ടുണ്ട്.
ആ കമന്റുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാൻസിന്റെ തള്ളിക്കേറ്റം മാത്രമേ ഈ സിനിമക്ക് ഉണ്ടാവു എന്ന് പറഞ്ഞവർക്ക് റിലീസ് ചെയ്ത് ഇത്രയും ദിവസങ്ങൾക്ക് ശേഷവും പോക്കിരി രാജനിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുമ്പോൾ എന്താണു പറയാനുള്ളത് എന്ന് അറിഞ്ഞാൽ കൊള്ളാം.

Tuesday, June 15, 2010

ബെര്‍ളിയുടെ പൊള്ളത്തരങ്ങള്‍

മമ്മൂട്ടി ആരാധകനാണ് എന്നാണു വെപ്പ്. ശരിയായിരിക്കാം. മമ്മൂക്ക ബ്ലോഗ് തുടങ്ങിയ സമയത്ത് കൂടെ നില്ക്കുന്ന ഒരു വീഡിയോ ഒക്കെ ബ്ലോഗിൽ പരസ്യപ്പെടുത്തിയിരുന്നു. ഈ ബ്ലോഗറുടെ ബ്ലോഗ്ഗിൽ വന്ന ഒരു പോസ്റ്റ് താഴെ ചേർക്കുന്നു. (link കൊടുത്താൽ മതിയായിരുന്നു. പക്ഷെ കക്ഷി ആ പോസ്റ്റ് Delete ചെയ്ത് കളഞ്ഞിരിക്കുന്നു)


പോക്കിരിരാജ (റിവ്യൂ അല്ല)
by Berly Thomas | ബെര്‍ളി തോമസ്

65 രൂപ മുടക്കി മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പോക്കിരിരാജ കോഴിക്കോട് അപ്സര തിയറ്ററില്‍ നിന്നു ആദ്യ ഷോ തന്നെ കണ്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, നിരാശപ്പെടുത്തിയില്ല.എന്നു മാത്രമല്ല, പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ഉദയകൃഷ്ണ-സിബി കെ.തോമസ് ടീമിന്‍റെ തിരക്കഥയും നവാഗതനായ വൈശാഖിന്‍റെ സംവിധാനവും പോയിട്ടുണ്ട്.

ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒരു തറ പടം പ്രതീക്ഷിച്ചാണ് തിയറ്ററില്‍ പോയതെങ്കിലും പ്രതീക്ഷയ്‍ക്കപ്പുറത്ത് ഒരു കൂതറ പടം തന്നെ സമ്മാനിച്ച നിര്‍മാതാവ് ടോമിച്ചന്‍ മുളകുപ്പാടത്തിനും (പാവം എന്തറിഞ്ഞു) സംഘത്തിനും പ്രേക്ഷകരുടെ അഭിവാദ്യങ്ങള്‍. ചിലപ്പോള്‍ ഞാന്‍ ഒന്നു കൂടി കാണാന്‍ പോയേക്കും. ഒന്നുകൂടി കണ്ടാലും സംഗതി പിടികിട്ടുമെന്ന് തോന്നുന്നില്ല. എന്താണ് കഥ എന്നൊരാള്‍ എന്നോടു ചോദിച്ചു ? കണ്ട സീനുകള്‍ തമ്മില്‍ കോര്‍ത്തു വച്ച് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും എനിക്കു കഥ മനസ്സിലായില്ല. ഉദയകൃഷ്ണ-സിബി കെ.തോമസ് പത്രസമ്മേളനമോ മറ്റോ വിളിച്ച് സംഗതി ഒന്നു വിശദീകരിച്ചാല്‍ പ്രേക്ഷകര്‍ക്ക് എളുപ്പമുണ്ടായിരുന്നു.

അണ്ണന്‍ തമ്പി, ചട്ടമ്പിനാട് തുടങ്ങിയ പടങ്ങള്‍ കണ്ടിട്ടുള്ളവര്‍ പടം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞ് തിയറ്ററിലേക്കു പോയാല്‍ മതിയെന്നു തോന്നുന്നു. കൊല്ലങ്കോട് ഗ്രാമം. അവിടുത്തെ ക്ഷേത്രത്തിലെ ഉല്‍സവം നടത്താന്‍ പരസ്പരം മല്‍സരിക്കുന്ന രണ്ടു കുടുംബങ്ങള്‍ (കേരളത്തിലെ ഏറ്റവും വലിയ സാമൂഹികപ്രതിസന്ധി ഇതാണെന്നു തോന്നുന്നു. ഇവന്‍മാര്‍ക്ക് ഇതു തന്നെ എഴുതിയെഴുതി ബോറടിക്കുന്നില്ലേ ?). അതിനും മുമ്പ് അടിച്ചാല്‍ തിരിച്ചടിക്കണമെന്നു പഠിപ്പിക്കുന്ന കൗമാരക്കാരനായ ഏട്ടനും മൊട്ടേന്നു വിരിയാത്ത അനിയനും. ക്ഷേത്രം, ഉല്‍സവം, മരണം, കൊലപാതകം. ചെയ്യാത്ത തെറ്റിന്‍റെ പാപഭാരവും പേറി ഏട്ടന്‍ തമിഴ്‍നാട്ടിലേക്ക് (തമിഴ്‍നാട് ഗുണ്ടകളുടെ യൂണിവേഴ്സിറ്റിയാണെന്നു തോന്നുന്നു,ഇതിപ്പോള്‍ പടമെത്രയായി!).

പിന്നെ പതിവുപോലെ വര്‍ഷങ്ങള്‍ക്കു ശേഷം. അതേ ക്ഷേത്രം, അതേ ഉല്‍സവം. പക അതുപോലെ തന്നെ. ശ്വേത മേനോനും അനിയന്‍ കുട്ടനും കൂടി ദേവീ പ്രീതിക്കായി ദേവജനങ്ങളെയും കൂട്ടി ഉഗ്രന്‍ ഡാന്‍സ്. കള്ളും കോഴിയും ഒക്കെ ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഐറ്റം ഡാന്‍സ് നേര്‍ച്ചയായി ഏതു ക്ഷേത്രമാണ് കേരളത്തിലുള്ളതെന്ന് അന്വേഷിക്കേണ്ടതാണ്. ശ്വേത മേനോനെ ക്ഷേത്രത്തില്‍ നിന്നിറങ്ങി വന്ന ദേവിയായാണ് അവതരിപ്പിക്കുന്നതെന്നു തോന്നുന്നു. ആ പാട്ടിലല്ലാതെ ശ്വേത പിന്നെവിടെയും ഇല്ല. ഭക്തരോടൊപ്പം ഐറ്റം നമ്പര്‍ കളിക്കുന്ന ദേവി !

ഞാനീ പറഞ്ഞ സീനുകളൊക്കെ നമ്മള്‍ നല്ലതെന്തോ വരാന്‍ പോകുന്നു എന്ന പ്രതീക്ഷയില്‍ സഹിക്കും. സഹിക്കുന്നവര്‍ക്ക് അവരുടെ സഹനശേഷി പരീക്ഷിക്കാനുള്ളവിധം കടുത്ത പരീക്ഷണങ്ങള്‍ പിന്നെയും പിന്നെയും കിട്ടുമെന്നാണല്ലോ. കണക്കിനു കിട്ടി. പടത്തില്‍ പിന്നെ കൊല്ലങ്കോടും കുടിപ്പകയും ഒന്നുമില്ല. നേരേ കൊച്ചിയിലേക്ക്. അവിടെ നായിക, പ്രേമം അങ്ങനെയെന്തൊക്കെയോ. കമ്മിഷണറുടെ മകളെ ആഭ്യന്തര മന്ത്രിയുടെ ഏഭ്യനായ മകന്‍ കെട്ടാന്‍ നടക്കുന്നു. അത് കമ്മിഷണറുടെ മകള്‍ ആണെന്നും അല്ലെന്നുമൊക്കെ ഇടക്ക് ഡയലോഗുകളിലൂടെ പറയുന്നുണ്ട്. സ്ക്രിപറ്റ് ഒന്നുകൂടി വായിച്ചാല്‍ പറയാം ശരിക്കും തന്ത ആരാണെന്ന്.

കമ്മിഷണറായി സിദ്ദിഖ്, ആഭ്യന്തരമന്ത്രിയായി റിസബാവയെ ആണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. പിന്നെയാണ് പോക്കിരിരാജയുടെ (മമ്മൂട്ടി) വരവ്. ഇന്‍റര്‍വെല്ലു കഴിഞ്ഞ് ശ്രിയ സരണ്‍ അവതരിപ്പിക്കുന്ന അശ്വതി എന്ന കമ്മിഷണറുടെ മകളെ പൃഥ്വിരാജിന്‍റെ സൂര്യ എന്ന കഥാപാത്രത്തെക്കൊണ്ട് കെട്ടിക്കാനുള്ള ശ്രമങ്ങളാണ്. ക്ലൈമാക്സ് ഒക്കെ കാണണം, കയ്യില്‍ കയറുണ്ടായിരുന്നെങ്കില്‍ ഞാന്‍ തിയറ്ററില്‍ തൂങ്ങിച്ചത്തേനെ.

എല്ലാം നെഗറ്റീവായി പറയുന്നു എന്നു ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും. ഇതു കൂടി പറയാതെ എനിക്കു വയ്യ- സുരാജ് വെഞ്ഞാറമൂടും സലിം കുണാറുമുണ്ട്- ഒരു മുന്നറിയിപ്പായി കണ്ടാല്‍ മതി. മമ്മൂട്ടി രണ്ടു പാട്ടുകളില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. താരങ്ങള്‍ മിക്കവാറും സമയം അന്തരീക്ഷത്തിലാണ്. ഫൈറ്റുകള്‍ കംപ്ലീറ്റും താരങ്ങളെ കയറില്‍ കെട്ടി അന്തരീക്ഷത്തിലൂടെ പറത്തിയിട്ടാണ്. നായകന്‍ ചുമ്മാ നോക്കുമ്പോഴൊക്കെ ഗുണ്ടകള്‍ തെറിച്ചുപോവുകയാണ്, സമ്മതിക്കണം. ഏതാണ്ട് 30 അടിവരെ ഉയരത്തിലേക്ക് മിക്കവാറും ഗുണ്ടകള്‍ തെറിച്ചുപോകുന്നുണ്ട്.

ഫാന്‍സുകാര്‍ ആണെങ്കിലും രണ്ടെണ്ണം അടിച്ചിട്ടു പോയാലേ കയ്യടിക്കാന്‍ പറ്റൂ എന്നു തോന്നുന്നു, എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ. ഗംഭീരപടമാണ് എന്നാരെങ്കിലും പറഞ്ഞാല്‍ എന്നെ കുറ്റം പറയരുത്. ചിലപ്പോള്‍ കുഴപ്പം എന്‍റേതാവാനും മതി. 15 വര്‍ഷം മുമ്പത്തെ തമിഴ്‍സിനിമയുടെ മിമിക്രി എന്നാണ് എന്‍റെ അടുത്തിരുന്ന പ്രേക്ഷകന്‍ വിശേഷിപ്പിച്ചത്.

വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ഒറ്റ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വമില്ല. ആദ്യന്തം കഥാപാത്രങ്ങളുടെ റേഞ്ച് വ്യത്യസ്തമാണ്. ഒരു സീനില്‍ അതിശക്തനായി നില്‍ക്കുന്ന നായകന്‍ അടുത്ത സീനില്‍ ഒരു കാരണവുമില്ലാതെ ദുര്‍ബലനായി നില്‍ക്കുന്നു. യുദ്ധം ജയിച്ചു വന്ന പട്ടാളക്കാരന്‍ തോക്ക് കണ്ട് പേടിച്ചു മരിച്ചു എന്നൊക്കെ പറയും പോലുള്ള ഒരു ലോജിക്ക്. എന്താണോ എന്തോ !

പൃഥ്വിരാജിന്‍റെ അപ്പിയറന്‍സ് നന്നായിട്ടുണ്ട്. കൂടുതല്‍ സ്റ്റൈലൈസ്ഡ് ആയിട്ടുണ്ട്. ആരാധകരെ ഇളക്കിമറിക്കുന്ന പുതിയ ലേ ഔട്ടിലാണ് മമ്മൂട്ടിയുടെ വരവ്. അമ്മ ഇല്ലാത്ത സിനിമയാണ്. അമ്മയെന്നല്ല, സ്ത്രീകഥാപാത്രങ്ങള്‍ ആരും പ്രസക്തരല്ല. സാരിയൊക്കെ ചുറ്റി നായിക ഉള്‍പ്പെടെയുള്ളവര്‍ പിന്നാമ്പുറത്തുകൂടി നടക്കുന്നത് കാണാം. താരങ്ങളെ ആറും ഏഴുമൊക്കെയായി കാണിക്കുന്നുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ വൈശാഖിന്‍റേതായ സംഭാവനകള്‍ കാര്യമായില്ല. ജാസി ഗിഫ്റ്റിന്‍റെ ഗാനങ്ങള്‍ തരക്കേടില്ല. ശ്രിയ സരണിന്‍റെ ഗ്ലാമര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. വേറൊരു ഐറ്റം ഡാന്‍സ് (ക്ലബ്ബിലാണ് സംഭവം, ആ ക്ലബ് എവിടെയാണെന്നു കണ്ടുപിടിക്കണം)ഉണ്ട്, ഒരു ഐറ്റവും കൂടെ നാലഞ്ചു മദാമ്മമാരും.

നെടുമുടി വേണു (അച്ഛന്‍), വിജയരാഘവന്‍ (രഹസ്യം ക്ലൈമാക്സ് വരെ സൂക്ഷിക്കുന്ന മാമന്‍), റിയാസ് ഖാന്‍ (ആഭ്യന്തരപുത്രന്‍), ബിന്ദു പണിക്കര്‍, തെസ്നി ഖാന്‍, കലാശാല ബാബു അങ്ങനെ ആരെയൊക്കെയോ കണ്ടതായി ഓര്‍ക്കുന്നു. ഞാന്‍ പറഞ്ഞല്ലോ, ഒന്നു കൂടി കണ്ടാലേ വ്യക്തമായി എന്തെങ്കിലും പറയാന്‍ പറ്റൂ.

പല സീനുകളിലും താരം ഡയലോഗുകളിലൂടെ ഫാന്‍സിനോട് നേരിട്ടു സല്ലപിക്കുകയാണ്. “അനിയനാണെന്നതൊക്കെ ശരി തന്നെ അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിനു സഹിക്കില്ല”- ഉദാഹരണം. ഈ പടമെല്ലം ഹിറ്റാക്കുന്നത് ഫാന്‍സ് അസോസിയേഷന്‍കാരാണെന്ന് പാവങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നു. എന്തായാലും ഫാന്‍സുകാര്‍ക്കു വേണ്ടി ഇറക്കിയിരിക്കുന്ന സിനിമയാണിത് എന്നു തോന്നുന്നു.

65 രൂപ പോയി എന്നു മാത്രം ഞാന്‍ പറയില്ല. നമ്മള്‍ സംഭാവന കൊടുക്കുന്നതും ഭിക്ഷ കൊടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സിനിമയ്‍ക്കുള്ള പ്രതിഫലം എന്ന നിലയ്‍ക്ക് പൈസ കൊടുക്കുന്നത് ഞാന്‍ നിര്‍ത്തി. ഇതിപ്പോള്‍ മലയാള സിനിമയ്‍ക്കുള്ള ഒരു പ്രേക്ഷകന്‍റെ ഭിക്ഷയായാണ് നല്‍കിയത്. കുറെ ദിവസങ്ങള്‍ കുറെയാളുകള്‍ അധ്വാനിച്ചു നിര്‍മിച്ച സിനിമ എന്ന നിലയ്‍ക്ക് നമ്മള്‍ എന്തെങ്കിലും കൊടുക്കണം എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.

Update: May 12, Wednesday: തെറ്റിയത് എനിക്കാണ്. ഇങ്ങനെയുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് ആവശ്യം എന്നു തെളിയിച്ചുകൊണ്ട് സീസണിലെ ഏറ്റവും കലക്ഷനുള്ള സിനിമയായി പോക്കിരിരാജ മുന്നേറുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പ്രേക്ഷകന്‍ എന്ന നിലയില്‍ എന്‍റെ അഭിരുചികള്‍ തലതിരിഞ്ഞതാണ് എന്നൂഹിക്കാം. കേരളത്തിലെ എല്ലാ സെന്‍ററുകളിലും പോക്കിരാജ ഇന്നും ഹൗസ്ഫുള്ളാണെന്നു പറയുമ്പോള്‍ അങ്ങനെയേ ഊഹിക്കാന്‍ പറ്റൂ

(Edited by author 20 hours ago)

ഇപ്പോൾ ഒരു പുതിയ പോസ്റ്റ് ഇറക്കിയിരിക്കുന്നു
അതിന്റെ link താഴെ

ബെസ്റ്റ് ആക്ടര്‍

ഇതിൽ നിന്നു എന്ത് മനസ്സിലാക്കാം. ചില കമന്റുകൾ അവിടെ കണ്ടു അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവക്കാരനായത് കൊണ്ടാണു എന്നൊക്കെ..

അതൊക്കെ വെറുതെയാണു. ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം ഈയിടയായി ആ ബ്ലോഗ്ഗിൽ എല്ലാം നനഞ്ഞ പടക്കങ്ങൾ ആണു ഒന്ന് ഉഷാറാക്കാൻ വേണ്ടി ചെയ്തതായിരിക്കും. പക്ഷെ ബെർളി ആ പോക്കിരി രാജ റിവ്യു അല്ല എന്ന പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പാടില്ലായിരുന്നു. അത് വളരെ മോശമായിപ്പോയി. ബെസ്റ്റ് ആക്ടർ എന്ന പോസ്റ്റ് ഒരു spoof ആണെന്ന് വരുത്തി തീർക്കാൻ പുള്ളി കമന്റുകളിലൂടെ ശ്രമിച്ചു പക്ഷെ അത് ചീറ്റി പോയി. നാളെ ബെർളി ഇതൊക്കെ ന്യായീകരിച്ച് വീണ്ടും പോസ്റ്റ് ഇടും ഇടാതിരിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടാണല്ലോ അച്ചായനെ എല്ലാവരും ബ്ലോഗിലെ “പുലി” എന്ന് വിളിക്കുന്നത്.

Thursday, May 27, 2010

പോക്കിരി നൃത്തം

പോക്കിരി രാജയിൽ മമ്മൂട്ടിയുടെ ഡാൻസ് വിമർശകരെ വിറളിപിടിപ്പിച്ചിരിക്കുകയാണു. നൃത്തത്തിൽ മമ്മൂട്ടി പ്രഭുദേവയൊന്നുമല്ല. പക്ഷെ പ്രസ്തുത നൃത്തരംഗത്തിൽ മമ്മൂട്ടി പ്രകടിപ്പിക്കുന്ന Energy Level ഗംഭീരമെന്നെ പറയാനുള്ളു.നൃത്തം ചെയ്യാനറിയില്ല മമ്മൂട്ടിക്ക് എന്നത് ഒരു പ്രധാന കുറ്റമായി എഴുന്നള്ളിച്ച് നടന്നവരുടെ കരണത്തേറ്റ കനത്ത പ്രഹരം കൂടിയായി മെഗാസ്റ്റാറിന്റെ ഈ മാസ്മരിക പ്രകടനം. മമ്മൂട്ടിയുടെ ഓരോ ചുവടുകൾക്കും തിയറ്ററിൽ നിറഞ്ഞ കരഘോഷം ഈ നടന്റെ പ്രയത്നത്തിനുള്ള അംഗീകാരം കൂടിയായി. തനിക്ക് അപ്രപ്യമെന്ന് ആരോ കല്പിച്ചു വെച്ചിരുന്ന ചടുലമായ നൃത്ത രംഗങ്ങൾ, മമ്മൂട്ടി അനായാസമായി ചെയ്യുന്ന കാഴ്ച്ച പ്രേക്ഷകരുടെ കണ്ണും മനസ്സും കുളിർപ്പിച്ചു. ആ സന്തോഷമാണു കരഘോഷമായി, ആർപ്പുവിളിയായി തിയറ്ററിൽ പ്രകമ്പനം കൊള്ളുന്നത്. അതിൽ അസഹിഷ്ണുതരുടെ കൂവലുകൾ മുങ്ങി പോകുന്നു. ഇത് മമ്മൂട്ടിയുടെ മാത്രം വിജയമാണു. തനിക്ക് കീഴടക്കാനുള്ളത് അഭിനയമേഖലയിലെ ഏത് ഗിരിശൃംഗമാണെങ്കിലും അതിന്റെ ഉന്നതിയിലേക്ക് നടന്നു കയറുക എന്നത് മമ്മൂട്ടിയുടെ ശീലമാണു. ഇവിടെ വിജയം കണ്ടത് മമ്മൂട്ടിയുടെ ഇച്ഛാശക്തിയാണു. അതിനു മുന്നിൽ കലാകേരളം ആദരവോടെ തല കുനിക്കുന്നു. മമ്മൂട്ടിയിൽ നിന്നും ഇനിയുമേറേ ജനലക്ഷങ്ങൾ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷകൾക്കപ്പുറത്താണു ആ നടന്റെ ആവനാഴിയിൽ ശേഷിക്കുന്ന അസ്ത്രങ്ങൾ. പ്രവചനാതീതമായ, അല്ലെങ്കിൽ ആരെയും അമ്പരിപ്പിക്കുന്ന M Factor. രാജമാണിക്യത്തിൽ തിരുവനന്തപുരം സ്റ്റൈൽ ആയിരുന്നു M Factor. ബിഗ് ബിയിൽ ആകട്ടെ ബിലാലിന്റെ Look and Style ആയിരുന്നു Highlight. പഴശിരാജയിൽ ആ നടന വൈഭവം ആയിരുന്നു Factor. പോക്കിരി രാജയിൽ അത് Screen Presence ആയി. കലാകേരളം ആകാംക്ഷപൂർവ്വം കാത്തിരിക്കുകയാണു. പുതിയ M Factor, അല്ലെങ്കിൽ പുതിയ മമ്മൂട്ടി മാജിക്കിനു വേണ്ടി....!

മമ്മൂട്ടിയുടെ സിനിമ പോസ്റ്ററുകള്‍ 1 st പാർട്ട്