Wednesday, June 30, 2010

വിഷം പരത്തുന്ന വിഷൻ

(മമ്മൂട്ടി ടൈംസിൽ സാബു ജോളിലാന്റ് എഴുതിയ ലേഘനം)

കാഴ്ചപ്പാട് (വിഷൻ) പല വിഷയങ്ങളെക്കുറിച്ചും പലർക്കും പലവിധമാണു. അത് സിനിമയെക്കുറിച്ചായാലും പുരസ്ക്കാരത്തെക്കുറിച്ചായാലും. രാഷ്ട്രീയ കാഴ്ച്ചപ്പാടിലും അതിലധിഷ്ഠിതമായി ഉരുവാകുന്ന വിശകലനങ്ങളിലും വ്യത്യാസമുണ്ടാകും. കേരള രാഷ്ട്രീയത്തിലെ യുവശബദ്മായ ഒരു മാസികയിൽ മലയാള സിനിമയിലെ പ്രതിസന്ധിയെക്കുറിച്ചും അതിന്റെ കാര്യ കാരണങ്ങളെക്കുറിച്ചും വിശദമായി തന്നെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. അധമ വാസനകളും സാംസ്കാരിക മൂലച്യുതിയുമെല്ലാം നിറഞ്ഞു വിളയാടുന്ന മലയാള സിനിമയിൽ മനുഷ്യനു കാണാൻ കൊള്ളാവുന്നതൊന്നുമില്ല എന്നാണു തുടക്കത്തിലെ പറഞ്ഞ് വെച്ചിരിക്കുന്നത്. 1980 ലെ സിനിമകളാണു മുഖ്യധാര സിനിമയിലെ സുവർണ്ണകാലഘട്ടമെന്ന് വിശേഷിപ്പിക്കുകയും തൊട്ട് മുൻപുള്ള സത്യൻ കാലഘട്ടത്തിലെ സിനിമകൾ പ്രത്യേകിച്ചും ഡാനിയേൽ പുരസ്ക്കാര ജേതാവായ സംവിധായകൻ സേതുമാധവനെപ്പോലുള്ളവരുടെ സിനിമകൾ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. മണ്ണിനോടും മനുഷ്യ ജീവിതത്തിനോടും അടുത്തു നിന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ അതിമാനുഷികരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർതാരങ്ങളായി പരിണമിച്ചുവെന്നാണു പരിതപിക്കുന്നത്. ഈ പറയുന്നതിൽ ഭാഗികമായേ സത്യമുള്ളു. മമ്മൂട്ടിയെ പോലെ പ്രതിഭാധനനായ ഒരു നടൻ തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണെന്നുള്ള കാര്യം ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുകയാണു. തന്റെ സൂപ്പർതാര പദവിക്ക് തിളക്കം നല്കാൻ പോക്കിരിരാജ പോലുള്ള സിനിമയിൽ അഭിനയിക്കുമ്പോഴും കുട്ടി സ്രാങ്കും ഒരേകടലും, ലൗഡ് സ്പീക്കറും പോലുള്ള ചിത്രങ്ങളും മമ്മൂട്ടി നല്കുന്നുണ്ട്. പ്രമേയപരമായ പാപ്പരത്തത്തെപ്പറ്റി വിലപിക്കുന്നവർ പ്രമേയത്തിലും അവതരണത്തിലും പുതുമ പുലർത്തിയ എത്രയോ സിനിമകൾ സ്വീകരിക്കപ്പെടാതെ പോയതിനെയും അത് നിർമ്മിച്ചവരുടെയും അതിൽ സഹകരിച്ചവരുടെയും അദ്ധ്വാനത്തിനു ഫലം കിട്ടാതെ പോയതിനെക്കുറിച്ചും മൗനം പാലിക്കുന്നതെന്ത് കൊണ്ടാണു. ജീവിതത്തോട് തൊട്ടുരുമി നില്ക്കുന്ന സിനിമകൾക്ക് പൊതുവേ അസ്വീകാര്യത കൈവരുന്നത് കാലപ്രവാഹത്തിനിടയിൽ ആസ്വാദനത്തിൽ വന്ന മാറ്റവും കാരണമാണെന്ന് ആരെങ്കിലും പറഞ്ഞു തരേണ്ടതുണ്ടോ.
സാറ്റലൈറ്റ് റൈറ്റിന്റെ അടിസ്ഥാനഘടകം സൂപ്പർതാരമാണെന്ന് സമ്മതിക്കുന്നവർ കച്ചവടവും കലയും ഒരുമിച്ച് കൊണ്ട് പോകേണ്ട ഒരു പ്രക്രിയിയയിൽ താര സാന്നിദ്ധ്യം ഒരു തുറുപ്പ് ചീട്ടാണെന്ന് സമ്മതിക്കാത്തതെന്തുകൊണ്ട്? ജനം സൂപ്പർ താരങ്ങൾക്ക് കല്പിച്ചു നല്കിയ സ്ഥാനം അതിന്റെ സർവ ഗരിമയോടും കൂടി നില നിർത്താനുള്ള സാമുഹ്യ പ്രതിബദ്ധത താരങ്ങൾക്കുണ്ടാകണമെന്ന വാദത്തോട് യോജിക്കുമ്പോഴും സാമൂഹ്യ ബോധമുള്ള സൂപ്പർതാരവും കൂട്ടത്തിലുണ്ടെന്ന കാര്യം മറച്ചു വെക്കുന്നതെന്തിനാണു. കൊക്കകോളയുടെ കാര്യത്തിൽ മമ്മൂട്ടിയുടെ നിലപാട് എന്തായിരുന്നുവെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടതാണല്ലോ.
സൂപ്പർതാരങ്ങളുടെ ചിത്രങ്ങളെയും അവയുടെ റിലീസിങ്ങിലെ സമയ പരിധിയെക്കുറിച്ചും വേവലാതിപ്പെട്ടു കൊണ്ട് ഹിന്ദിയിലെയും തമിഴിലെയും സൂപ്പർതാരങ്ങളെയും നമ്മുടെ മുന്നിൽ എഴുന്നള്ളിക്കുന്നു. വർഷങ്ങളുടെ ദൈർഘ്യത്തിൽ ഈ പറഞ്ഞവർ ചെയ്ത സിനിമകളും എട്ടു നിലയിൽ പൊട്ടി പെട്ടിയിലായ കാഴ്ച നമ്മൾ കണ്ടതാണു. ഹിന്ദിയും തമിഴുമൊക്കെ വ്യാപാരരീതിയിൽ അവയുടെ കൈകൾ എവിടം വരെ നീളുമെന്നും അക്കാര്യത്തിൽ മലയാളത്തിന്റെ വ്യാപാരമേഖല ‘ഠാ’ വട്ടമാണെന്നും ആർക്കാണു അറിഞ്ഞു കൂടാത്തത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ ആണ്ടിൽ ഇറങ്ങിന്ന നാലോ അഞ്ചോ ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കുന്നുള്ളു. അല്ലാതെ മുണ്ടും മടക്കികുത്തി ഓടി നടന്ന് പടം ചെയ്യുന്നില്ല. ഈ പടങ്ങളിലും തങ്ങളുടെ താരമൂല്യം നില നിർത്തുന്നവയ്ക്കൊപ്പം അവരുടെ അഭിനയ നൈപുണ്യം അടയാളപ്പെടുത്തുന്ന പടങ്ങളും ചെയ്യുന്നുണ്ടെന്നതാണു സത്യം. മമ്മൂട്ടിയുടെ പഴശിരാജയും പാലേരി മാണിക്യവും കറുത്ത പക്ഷികളും ഒരേ കടലും ലൗഡ് സ്പീക്കറുമൊക്കെ മുമ്പിൽ തന്നെയുണ്ട് ഇതിനു ഉദാഹരണമായി.
തന്നോട് യോജിക്കാത്തവരെയും തന്റെ വീക്ഷണഗതിക്ക് എതിരായി ചിന്തിക്കുന്നവരെയും തേജോവധം ചെയ്തു കൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ ബുദ്ധിപരമായ കസർത്തു നടത്തി ഹീറോ ചമയുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അല്പത്വമാണു. മേൽ വിവരിച്ചതൊക്കെ പത്ര മാധ്യമത്തിലെ വിചാര ധാരയാണെങ്കിൽ അതിനു അടിവരയിട്ടും ചായം പൂശിയും അവതരിപ്പിച്ച ഒരു ദൃശ്യമാധ്യംഅത്തിന്റെ വിഷനാണു ശരിക്കും വിഷം പരത്തുന്നതായി മാറിയത്. അവർക്ക് പണ്ടേ മമ്മൂട്ടിയോട് അലർജിയാണു. ‘ഡാഡി കൂൾ’ വളരെ കൂളായിട്ട് ഇവരുടെ തലയ്ക്കിട്ട് ഒരു തട്ടും കൂടെ കൊടുത്തപ്പോൾ കള്ളുകുടിച്ച കുരങ്ങനെ തേളും കടിച്ച അവസ്ഥയായി. മുൻപ് മമ്മൂട്ടി ഒരു യുവ സംഘടനയിലെ ചെറുപ്പക്കാരുമായി ഐക്യദാർഡ്യം പ്രകടിപ്പിക്കുന്ന രംഗം അവർ ചാനലിലൂടെ വീണ്ടും വീണ്ടും ആവർത്തിച്ചു കാണിച്ചു കൊണ്ട് പുതിയ വിവാദത്തിനു തിരി കൊളുത്തി. മമ്മൂട്ടിയെ യുവസംഘടന തിരിഞ്ഞു കുത്തിയെന്നും പാർട്ടി അണികളിൽ ഇക്കാര്യത്തിൽ ചേരിതിരിവുണ്ടായിരിക്കുന്നെന്നും വിളിച്ചു കൂവികൊണ്ടാണു പ്രക്ഷേപണം ആഘോഷമാക്കിയത്. എന്താണു യഥാർഥ്യമെന്നറിയാൻ ജനം മാസിക പരതി. അതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പൊതുസ്വഭാവങ്ങളുള്ളത്. മമ്മൂട്ടിയുമായി അതിനു എന്ത് ബന്ധമെന്ന് മനസ്സിലാകാതെ ജനം കുഴങ്ങി. തിലകൻ പ്രശ്നത്തിൽ പോലും ഒരു സൂപ്പർതാരമെന്ന പ്രയോഗം മമ്മൂട്ടിയെക്കുറിച്ചാണെന്ന് ഇവർ സമർത്ഥിക്കാൻ ശ്രമിച്ചതും തിലകൻ അതിനു അങ്ങിനെ ഒരു അർത്ഥമില്ലെന്ന് വാദിച്ചതും നമ്മൾ കണ്ടതാണു. (തിലകന്റെ മനസ്സിലിരിപ്പ് എന്താണു എന്നത് വേറെ വിഷയം.) അമ്പതുകളിലെത്തി നില്ക്കുന്ന മറ്റൊരു സൂപ്പർതാരം ഇനി മസിലു പെരുക്കേണ്ടതില്ലെന്നും മമ്മൂട്ടിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി കമലഹാസനെ പോലെ ക്യാരക്ടർ റോളുകളിലേക്ക് ഒഴിയണമെന്നും പറഞ്ഞ് അന്നും ഇന്നും മസിലുകാണിക്കാൻ ഇല്ലാത്തവരെ ഉപദേശിക്കുമ്പോൾ അതിലേക്ക് മമ്മൂട്ടിയെ വലിചെഴക്കുന്ന പൂച്ചയുടെ ഉള്ളിലെ വിഷം സാമാന്യ പ്രേക്ഷകർക്ക് മനസ്സിലാകും. മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് കൊടുത്തപ്പോൾ മറ്റേ താരത്തിന്റെ ആരാധകർക്ക് അതൃപ്തി തോന്നില്ലേ എന്ന് ചോദിച്ച് ചർച്ച നടത്തിയവരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ! മമ്മൂട്ടി മസിൽ കാണിക്കുന്നതിന്റെയും മന്മഥ രാജ സ്റ്റ്യൈലിൽ നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ ചേലും ഹരവുമെന്താണെന്നും എന്തു കൊണ്ടാണു പോക്കിരി രാജ കൊടി പറത്തി ഓടുന്നതെന്നുമൊക്കെ അറിയാൻ ചാനലിന്റെ ക്യാമറയും എടുത്ത് തിയറ്ററിന്റെ മുറ്റത്ത് ചെന്ന് നിന്നാൽ മതി. ഇത്രയും മെഗാഹിറ്റായ ഒരു പടത്തിലൂടെ മലയാള സിനിമ വ്യവസായത്തെ തന്റെ ചുമലിൽ താങ്ങി നിർത്താനുള്ള മസിൽ പവറും എനർജി ലെവലും തനിക്കു മാത്രം സ്വന്തമാണെന്നും അതിനു ഇപ്പോഴും ഒരു ശോഷണവും വന്നിട്ടില്ലെന്നും മമ്മൂട്ടി നമ്മുക്ക് കാണിച്ചുതരുകയാണു. മമ്മൂട്ടിയുടെ പ്രവർത്തന മേഖലയും ചാനലിന്റെ മേഖലയും ഒരെ മാദ്ധ്യമത്തിന്റെ വലുതും ചെറുതുമായ രൂപങ്ങളാണെങ്കിലും പൂച്ച ഒരിക്കലും പുലിയ്ക്ക് സമമാകുന്നില്ല. പൂച്ചയ്ക്ക് വേണമെങ്കിൽ താനും പുലിയുടെ ഫാമിലിയാണെന്ന് മേനി നടിക്കാം. പുലിയുടെ മുമ്പിൽ പെടാതെ മറഞ്ഞിരുന്ന് പൂച്ച ഇപ്പോൾ ചെയ്യുന്നതു പോലെ മ്യാ.....വു, എന്ന് കരയാം. പായും പുലിയുടെ കരുത്തും ശൗര്യവും കണ്ട് അസൂയപ്പെടാം. തന്റെ കരച്ചിൽ കേട്ട് പുലി ഭയന്ന് പതുങ്ങുമെന്ന് വെറുതെ ആശിക്കാം. പുലി പതുങ്ങുന്നത് പാഞ്ഞു വീഴാനാണു എന്ന് പുലിയെ അറിയുന്നവർക്ക് അറിയാം. അത് അറിയാത്തത് പൂച്ചക്കും പത്ര ദൃശ്യ മാധ്യമങ്ങളിലെ വമ്പന്മാരെന്ന് സ്വയം വീമ്പിളക്കുന്ന മറ്റു ചിലർക്കുമാണു. അവർ പരിഹാസാത്തിന്റെ അമ്പും വിമർശനത്തിന്റെ വില്ലുമായി ആക്രമണോത്സുകതയോടെ പുലിയെ ആക്രമിക്കുമ്പോഴും പുലി അനങ്ങാതിരിക്കുന്നു. പിന്നീട് മെഗാഹിറ്റുകൾ നല്കി കൊണ്ട് പുലി തിരിച്ചടിക്കുന്നു. വില്ലു കുലച്ചവരും അമ്പു തൊടുത്തവരുമൊക്കെ മാളത്തിൽ ഒളിക്കുന്നു.
“ വെച്ച കുറി തപ്പാത് ഇന്ത പുലി തോക്കാത്”
അത് താൻ രാജ.....
അന്ത രാജ യാർ എന്റ് ശൊല്ലാമലെ പുരിയലയാ സോമ്പോരി മനിതാ...!!!

No comments:

Post a Comment