Sunday, July 11, 2010

മൂല്യത്തിൽ മുന്നിലായി മമ്മൂട്ടിയും.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ദക്ഷിണേന്ത്യൻ വിപണിക്കും മൂല്യമേറിയ താരമെന്ന് വീണ്ടുംതെളിയിക്കുന്നു. വാണിജ്യപരവും സാമ്പത്തികവുമായി നേട്ടമുള്ളതുമായ നിരവധി ഓഫറുകളുമായി വൻകമ്പനികൾ എത്തിയിട്ടും പരസ്യ ചിത്രങ്ങളിൽ ഭ്രമം കാണിക്കാതെ മാറി നിന്ന താരമാണു മമ്മൂട്ടി. മമ്മൂട്ടി ഉപേക്ഷിച്ച പല പ്രോജക്ടുകളും പലരും അവസരങ്ങളാക്കി മാറ്റിയെങ്കിലും അഭിനയകലയിലും മൂല്യംകാത്തു സൂക്ഷിക്കാൻ ജനകീയ താരം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മമ്മൂട്ടിയുടെ വ്യക്തിപ്രഭാവവും താരമൂല്യവും ഗ്ലാമറും ശരീരസൗന്ദര്യവും കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ വിപണിയിൽ വിറ്റഴിക്കാൻ പര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞ് വൻ കിട കമ്പനികൾ വരെ മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. കിട്ടുന്ന ഏത് പരസ്യ ചിത്രത്തിലും എത്ര തല്ലിപ്പൊളി ഉല്പന്നമായാലും സാംസ്കാരികവും ധാർമ്മികവുമായ യാതൊരു മൂല്യങ്ങളും നോക്കാതെ അഭിനയിക്കുന്നവർക്കിടയിൽ മൂല്യങ്ങളും ധാർമ്മികതയും മുറുകെ പിടിക്കുന്ന മമ്മൂട്ടി ഏറെ വ്യത്യസ്തനായിരുന്നു. മൾട്ടി നാഷണൽ കമ്പനിയായ കൊക്കകോള ഉൾപ്പെടെ വൻ സംരഭകർ കോടികളുടെ ഓഫറുമായി മമ്മൂട്ടിയെ തേടിയെത്തിയെങ്കിലും വേണ്ടെന്ന തിരുമാനത്തിൽ ഉറച്ചു നില്ക്കുകയായിരുന്നു. ഒരു സിനിമാ താരം എന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് സജീവസാന്നിദ്ധ്യമായെത്തുന്ന മമ്മൂട്ടിയുടെ പ്രിൻസിപ്പൾസിനു സമൂഹവും ഏറെ കടപ്പെട്ടിരിക്കുകയാണു. സംസ്ഥാന സർക്കാരിന്റെ .ടി സംരഭമായ അക്ഷയ പദ്ധതി, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിദ്യാർത്ഥികളെ ബോധവല്ക്കരിക്കുന്ന വഴികാട്ടി പദ്ധതി, പാവപ്പെട്ടവർക്ക് ഹൃദയ ശസ്ത്ര ക്രിയക്ക്സഹായമെത്തിക്കുന്ന കെയർ ആന്റ് ഷെയർ പദ്ധതി തുടങ്ങിയവയുടെ പ്രചാരകനായി മുന്നിലുള്ള മമ്മൂട്ടി അഭിനയിച്ച പരസ്യ ചിത്രങ്ങളിലെല്ലാംഡിഗ്നിറ്റികാത്തു സൂക്ഷിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണു. ഫാഷൻ ഭ്രമത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വസ്ത്രധാരണമായ മുണ്ടിനുമാന്യതയുടെ പര്യായം നല്കി വീണ്ടും പുനസ്ഥാപിക്കുവാൻ കഴിയുന്ന ഒന്നാണു എന്നത് കൊണ്ട് തന്നെമമ്മൂട്ടിയുടെ ഉദയം മുണ്ടിന്റെ പരസ്യ ചിത്രം എടുത്തു പറയേണ്ട ഒന്നാണു. ഏറ്റവും വലുതിന്റെപര്യായവും വിശ്വസ്ത ഇടപാടുകളുടെ അടയാളമായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ മമ്മൂട്ടി ഉദയം മുണ്ട് പരസ്യചിത്രങ്ങളിലൂടെ സാംസ്കാരിക മൂല്യങ്ങളുടെ പ്രചാരകനായും എത്തുകയാണ്.

No comments:

Post a Comment