Thursday, May 27, 2010

പോക്കിരി നൃത്തം

പോക്കിരി രാജയിൽ മമ്മൂട്ടിയുടെ ഡാൻസ് വിമർശകരെ വിറളിപിടിപ്പിച്ചിരിക്കുകയാണു. നൃത്തത്തിൽ മമ്മൂട്ടി പ്രഭുദേവയൊന്നുമല്ല. പക്ഷെ പ്രസ്തുത നൃത്തരംഗത്തിൽ മമ്മൂട്ടി പ്രകടിപ്പിക്കുന്ന Energy Level ഗംഭീരമെന്നെ പറയാനുള്ളു.നൃത്തം ചെയ്യാനറിയില്ല മമ്മൂട്ടിക്ക് എന്നത് ഒരു പ്രധാന കുറ്റമായി എഴുന്നള്ളിച്ച് നടന്നവരുടെ കരണത്തേറ്റ കനത്ത പ്രഹരം കൂടിയായി മെഗാസ്റ്റാറിന്റെ ഈ മാസ്മരിക പ്രകടനം. മമ്മൂട്ടിയുടെ ഓരോ ചുവടുകൾക്കും തിയറ്ററിൽ നിറഞ്ഞ കരഘോഷം ഈ നടന്റെ പ്രയത്നത്തിനുള്ള അംഗീകാരം കൂടിയായി. തനിക്ക് അപ്രപ്യമെന്ന് ആരോ കല്പിച്ചു വെച്ചിരുന്ന ചടുലമായ നൃത്ത രംഗങ്ങൾ, മമ്മൂട്ടി അനായാസമായി ചെയ്യുന്ന കാഴ്ച്ച പ്രേക്ഷകരുടെ കണ്ണും മനസ്സും കുളിർപ്പിച്ചു. ആ സന്തോഷമാണു കരഘോഷമായി, ആർപ്പുവിളിയായി തിയറ്ററിൽ പ്രകമ്പനം കൊള്ളുന്നത്. അതിൽ അസഹിഷ്ണുതരുടെ കൂവലുകൾ മുങ്ങി പോകുന്നു. ഇത് മമ്മൂട്ടിയുടെ മാത്രം വിജയമാണു. തനിക്ക് കീഴടക്കാനുള്ളത് അഭിനയമേഖലയിലെ ഏത് ഗിരിശൃംഗമാണെങ്കിലും അതിന്റെ ഉന്നതിയിലേക്ക് നടന്നു കയറുക എന്നത് മമ്മൂട്ടിയുടെ ശീലമാണു. ഇവിടെ വിജയം കണ്ടത് മമ്മൂട്ടിയുടെ ഇച്ഛാശക്തിയാണു. അതിനു മുന്നിൽ കലാകേരളം ആദരവോടെ തല കുനിക്കുന്നു. മമ്മൂട്ടിയിൽ നിന്നും ഇനിയുമേറേ ജനലക്ഷങ്ങൾ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷകൾക്കപ്പുറത്താണു ആ നടന്റെ ആവനാഴിയിൽ ശേഷിക്കുന്ന അസ്ത്രങ്ങൾ. പ്രവചനാതീതമായ, അല്ലെങ്കിൽ ആരെയും അമ്പരിപ്പിക്കുന്ന M Factor. രാജമാണിക്യത്തിൽ തിരുവനന്തപുരം സ്റ്റൈൽ ആയിരുന്നു M Factor. ബിഗ് ബിയിൽ ആകട്ടെ ബിലാലിന്റെ Look and Style ആയിരുന്നു Highlight. പഴശിരാജയിൽ ആ നടന വൈഭവം ആയിരുന്നു Factor. പോക്കിരി രാജയിൽ അത് Screen Presence ആയി. കലാകേരളം ആകാംക്ഷപൂർവ്വം കാത്തിരിക്കുകയാണു. പുതിയ M Factor, അല്ലെങ്കിൽ പുതിയ മമ്മൂട്ടി മാജിക്കിനു വേണ്ടി....!

മമ്മൂട്ടിയുടെ സിനിമ പോസ്റ്ററുകള്‍ 1 st പാർട്ട്





































Saturday, May 22, 2010

അന്നും ഇന്നും എന്നും രാജ


ഇത് രാജ.
താരങ്ങളുടെ രാജ.
മലയാള സിനിമയുടെ രാജ.
അന്നും ഇന്നും എന്നും രാജ.
അതെ, മമ്മൂട്ടി മലയാള സിനിമയുടെ രാജയാണു എന്നത് പോക്കിരി രാജ ഒരിക്കൽ കൂടി തെളിയിക്കുന്നു.
ബോളിവുഡിൽ അമിതാഭ് ബച്ചനും തമിഴിൽ രജനീകാന്തും തെലുങ്കിൽ ചിരഞ്ജീവിയും താരങ്ങളുടെ രാജമാരാണു. അതുപോലെയാണു മലയാളത്തിൽ മമ്മൂട്ടിയും.
എന്നാൽ ഇവർ മൂന്നു പേരിൽ നിന്നും വ്യത്യസ്തനാണു മമ്മൂട്ടി. അമിതാഭ് ബച്ചൻ തന്റെ രണ്ടാംവരവിൽ വയസ്സൻ വേഷങ്ങളിൽ ഒതുങ്ങി. രജനീകാന്താകട്ടെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒരു സിനിമയിൽ അഭിനയിക്കുന്നു. ചിരഞ്ജീവി മുഴുവൻ സമയ രാഷ്ട്രീയത്തിലും പ്രവേശിച്ചു.
എന്നാൽ മമ്മൂട്ടിയാകട്ടെ, ഇന്നും മലയാള സിനിമയിൽ നിറയൗവനമായി നിറഞ്ഞു നില്ക്കുന്നു. മലയാളത്തിന്റെ ഈ നിത്യ വിസ്മയം, ഇവിടുത്തെ യുവ താരങ്ങളെപ്പോലും തോല്പ്പിച്ച് ഗ്ലാമറിലും, അഭിനയത്തിലും സ്റ്റാർ പദവിയിലും ഡബിൾ സ്ട്രോങ്ങ് ആയി നില്‍ക്കുന്നു. ഈ ഒരു വ്യത്യസ്തത തന്നെയാണു മലയാളത്തിന്റെ രാജയായ മമ്മൂട്ടിയെ മലയാളത്തിലെ മറ്റു സൂപ്പർ താരങ്ങളിൽ നിന്നുമാത്രമല്ല, ഇന്ത്യയിലെ മറ്റിതര ഭാഷകളിലെ താരരാജാക്കന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
ഏറ്റവും ഒടുവിൽ പോക്കിരി രാജയായി വന്ന് മമ്മൂട്ടി, ഡാൻസിലും ഫൈറ്റിലും പെർഫോമൻസിലുമെല്ലാം യുവതാരങ്ങളെപ്പോലും വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമ്പോൾ, മലയാളക്കര ഒരിക്കൽ കൂടി ഈ നടനെ അഭിവാദ്യം ചെയ്യുന്നു. അന്നും ഇന്നും എന്നും രാജ മമ്മൂട്ടി തന്നെ!

Thursday, May 20, 2010

മൂന്നാം വാരം..

ഒരു സിനിമാ കഥ


മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് 'ഒരു
സിനിമാക്കഥ'. സിനിമാതാരമാകാന് ആഗ്രഹിക്കുന്ന ഒരു സ്കൂള്‍ അധ്യാപകന്റെ
വേഷമാണ് മമ്മൂട്ടിക്ക് ചിത്രത്തില്. നെടുമുടി വേണു. ലാല്, സലിംകുമാര്,
വിനായകന് തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്
ആദ്യവാരം തുടങ്ങും. കന്നഡ നടി ശ്രുതിയാണ് ചിത്രത്തില് നായികവേഷം
ചെയ്യുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ മാര്*ട്ടിന് പ്രക്കാട്ടാണ് ചിത്രം
സംവിധാനം ചെയ്യുന്നത്. സംവിധായകനും ബിപിന് ചന്ദ്രനും ചേര്ന്നാണ് തിരക്കഥ
സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഡാഡികൂളിന് ശേഷം ബിപിന് ചന്ദ്രന്
തിരക്കഥ എഴുതുന്ന ചിത്രമാണിത്.

മമ്മൂട്ടി ഫാന്‍സ്‌ കാഴ്ചകള്‍