Monday, May 17, 2010
എവിടെ പോയി നിരൂപകർ???
പോക്കിരി രാജ സമീപ കാല മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയാണു. T20യുടെ ഇനീഷ്യല്‍ കളക്ഷൻ മറി കടന്ന ഈ ചിത്രത്തിനു പഴശി രാജക്ക് ലഭിച്ചതിനേക്കാൾ വലിയ സ്വീകരണമാണു തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഈ സിനിമ റിലീസ് ചെയ്ത ഉടൻ ഇതാണു മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും പൊളി പടം എന്ന മട്ടിലുള്ള നിരൂപണങ്ങൾ എഴുതി വിട്ടവരോട് ഒന്നു ചോദിച്ചോട്ടെ. ഓസ്ക്കാർ നോമിനേഷനു വിടാൻ വേണ്ടി എടുത്ത സിനിമയല്ല പോക്കിരി രാജ. മമ്മൂട്ടിയുടെയും പ്രിത്വിരാജിന്റെയും ആരാധകർക്ക് രസിക്കുന്ന രീതിയിൽ ഉള്ള ഒരു സിനിമ. അതിന്റെ ഫലം അത് കാണിക്കുകയും ചെയ്തു. നല്ല സിനിമകളിൽ അഭിനയിക്കുന്ന മമ്മൂട്ടിയും പ്രിത്വി രാജും തന്നെയാണു പൂർണമായും കച്ചവട സാധ്യത മാത്രം മുൻ കൂട്ടി കണ്ട് കൊണ്ട് നിർമ്മിക്കപ്പെട്ട ഈ സിനിമയിലും അഭിനയിച്ചിട്ടുള്ളത്. സിനിമ വിജയിക്കുക എന്നതാണു ആത്യന്തികമായ ലക്ഷ്യം. എങ്കിലെ നിർമാതാക്കൾ നില നില്ക്കുകയുള്ളു വിതരണക്കാർ നില നില്ക്കുകയുള്ളു തിയറ്ററുകൾ നിലനില്ക്കുകയുള്ളു മലയാള സിനിമ നിലനില്കുകയുള്ളു. ഇത്തരത്തിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ കേരളത്തിൽ ധാരാളം ഉണ്ട് എന്നതാണു ഇതിന്റെ കളക്ഷൻ സൂചിപ്പിക്കുന്നത് തന്നെ. കൂവാനായിട്ടാണെങ്കിലും മറ്റ് താരങ്ങളുടെ ആരാധകരും ഈ സിനിമ കാണാൻ കയ്യറുന്നു എന്നതാണു ഇതിന്റെ വിജയം. മോശം സിനിമയാണെങ്കിൽ ആരും കൂവാതെ തന്നെ അത് പരാജയപ്പെടും എന്നിരിക്കെ എന്തിനു ഇങ്ങനെ കിടന്ന് ഇവർ കഷ്ടപ്പെടുന്നു. സ്വന്തം താരത്തിന്റെ സിനിമ തൊട്ടടുത്ത തിയറ്ററിൽ ഹോൾഡ് ഓവർ ആയികൊണ്ടിരിക്കുമ്പോഴാണു ഈ സല്കർമ്മം എന്ന് ഓർക്കണം. ഇനിയെങ്കിലും നിരൂപകർ കച്ചവട സിനിമയെ അതിന്റെതായ രീതിയിൽ കാണണം എന്ന് അപേക്ഷിക്കുകയാണു ഒപ്പം കഴിയുമെങ്കിൽ നാട്ടിൽ വരുമ്പോൾ ഈ സിനിമ കാണണം എന്നും!!!
Subscribe to:
Post Comments (Atom)
nattil varumbol padam kaananam ennezhuthiyathinte chethovikaram enthanu?njangaloke gulfil ullavranenno? atho anganeyenkilum e koothar apadam kaanan randalu keratte ennu karuthiyito?
ReplyDeleteEthayalum first dayude theater snap ukal itta post nannayitundu.kazhiyumenkil innathe theater snaps koodi idan abyarthikunnu(N.B ipozhum e padam thaneyanu kalikunnathu enkil matram)
പണ്ട് തമിഴന്മാരെയാണ് താരാരാധന കാരണം ബുദ്ധിയില്ലാത്തവര്‍ എന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ നമ്മള്‍ മലയാളികള്‍ ആസ്ഥാനം കൈയടക്കിയിരിക്കുന്നു. അല്ലാതെന്തു പറയാന്‍. എത്ര നാള്‍ മമ്മുട്ടിയും മോഹന്‍ലാലും ഇങ്ങിനെ പിടിച്ചു നില്‍ക്കും??
ReplyDelete