Thursday, May 27, 2010

പോക്കിരി നൃത്തം

പോക്കിരി രാജയിൽ മമ്മൂട്ടിയുടെ ഡാൻസ് വിമർശകരെ വിറളിപിടിപ്പിച്ചിരിക്കുകയാണു. നൃത്തത്തിൽ മമ്മൂട്ടി പ്രഭുദേവയൊന്നുമല്ല. പക്ഷെ പ്രസ്തുത നൃത്തരംഗത്തിൽ മമ്മൂട്ടി പ്രകടിപ്പിക്കുന്ന Energy Level ഗംഭീരമെന്നെ പറയാനുള്ളു.നൃത്തം ചെയ്യാനറിയില്ല മമ്മൂട്ടിക്ക് എന്നത് ഒരു പ്രധാന കുറ്റമായി എഴുന്നള്ളിച്ച് നടന്നവരുടെ കരണത്തേറ്റ കനത്ത പ്രഹരം കൂടിയായി മെഗാസ്റ്റാറിന്റെ ഈ മാസ്മരിക പ്രകടനം. മമ്മൂട്ടിയുടെ ഓരോ ചുവടുകൾക്കും തിയറ്ററിൽ നിറഞ്ഞ കരഘോഷം ഈ നടന്റെ പ്രയത്നത്തിനുള്ള അംഗീകാരം കൂടിയായി. തനിക്ക് അപ്രപ്യമെന്ന് ആരോ കല്പിച്ചു വെച്ചിരുന്ന ചടുലമായ നൃത്ത രംഗങ്ങൾ, മമ്മൂട്ടി അനായാസമായി ചെയ്യുന്ന കാഴ്ച്ച പ്രേക്ഷകരുടെ കണ്ണും മനസ്സും കുളിർപ്പിച്ചു. ആ സന്തോഷമാണു കരഘോഷമായി, ആർപ്പുവിളിയായി തിയറ്ററിൽ പ്രകമ്പനം കൊള്ളുന്നത്. അതിൽ അസഹിഷ്ണുതരുടെ കൂവലുകൾ മുങ്ങി പോകുന്നു. ഇത് മമ്മൂട്ടിയുടെ മാത്രം വിജയമാണു. തനിക്ക് കീഴടക്കാനുള്ളത് അഭിനയമേഖലയിലെ ഏത് ഗിരിശൃംഗമാണെങ്കിലും അതിന്റെ ഉന്നതിയിലേക്ക് നടന്നു കയറുക എന്നത് മമ്മൂട്ടിയുടെ ശീലമാണു. ഇവിടെ വിജയം കണ്ടത് മമ്മൂട്ടിയുടെ ഇച്ഛാശക്തിയാണു. അതിനു മുന്നിൽ കലാകേരളം ആദരവോടെ തല കുനിക്കുന്നു. മമ്മൂട്ടിയിൽ നിന്നും ഇനിയുമേറേ ജനലക്ഷങ്ങൾ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷകൾക്കപ്പുറത്താണു ആ നടന്റെ ആവനാഴിയിൽ ശേഷിക്കുന്ന അസ്ത്രങ്ങൾ. പ്രവചനാതീതമായ, അല്ലെങ്കിൽ ആരെയും അമ്പരിപ്പിക്കുന്ന M Factor. രാജമാണിക്യത്തിൽ തിരുവനന്തപുരം സ്റ്റൈൽ ആയിരുന്നു M Factor. ബിഗ് ബിയിൽ ആകട്ടെ ബിലാലിന്റെ Look and Style ആയിരുന്നു Highlight. പഴശിരാജയിൽ ആ നടന വൈഭവം ആയിരുന്നു Factor. പോക്കിരി രാജയിൽ അത് Screen Presence ആയി. കലാകേരളം ആകാംക്ഷപൂർവ്വം കാത്തിരിക്കുകയാണു. പുതിയ M Factor, അല്ലെങ്കിൽ പുതിയ മമ്മൂട്ടി മാജിക്കിനു വേണ്ടി....!

5 comments:

  1. സത്യം, വളരെ നന്നായിരുന്നു..ഇങ്ങിനെയ്‌ പോയാല്‍ അടുത്ത പടത്തില്‍ പ്രഭുദേവയെം നമുക്ക് പിനില്‍ ആക്കാം& ലാസ്റ്റ്‌ M.Jacjackson നെയും തോല്പിക്കാം

    ReplyDelete
  2. നിങ്ങള്‍ ഫാന്‍സ്‌ ചാവേറുകളുടെ കൂത്താട്ടങ്ങള്‍ കഴിഞ്ഞാല്‍ അറിയിക്കണേ. കുടുംബത്തോടൊപ്പം ഒന്ന് പോയി സിനിമ കാണാനാ..

    ReplyDelete
  3. good comment Muneer...

    Chummathalla Sathyan anthikaad movie hit aayi maarunnathu... all family audience go for it, because no nuisances by this 'FANS'

    ReplyDelete
  4. kaliyakkiyalum manasilavilla alle???????..........!!!!!!!!!!!

    ReplyDelete
  5. ippo irangunna comedy filims ilum nallathaanu ee blog read cheyyunathu.... ho...!!! soooooooper.... sooper comdy....
    ningal aanu malayaala cinemayude shaapam.... fansukal...... Bhaaaaaaaaaaaaaaaaaaaaaaaaa

    ReplyDelete