Saturday, May 22, 2010

അന്നും ഇന്നും എന്നും രാജ


ഇത് രാജ.
താരങ്ങളുടെ രാജ.
മലയാള സിനിമയുടെ രാജ.
അന്നും ഇന്നും എന്നും രാജ.
അതെ, മമ്മൂട്ടി മലയാള സിനിമയുടെ രാജയാണു എന്നത് പോക്കിരി രാജ ഒരിക്കൽ കൂടി തെളിയിക്കുന്നു.
ബോളിവുഡിൽ അമിതാഭ് ബച്ചനും തമിഴിൽ രജനീകാന്തും തെലുങ്കിൽ ചിരഞ്ജീവിയും താരങ്ങളുടെ രാജമാരാണു. അതുപോലെയാണു മലയാളത്തിൽ മമ്മൂട്ടിയും.
എന്നാൽ ഇവർ മൂന്നു പേരിൽ നിന്നും വ്യത്യസ്തനാണു മമ്മൂട്ടി. അമിതാഭ് ബച്ചൻ തന്റെ രണ്ടാംവരവിൽ വയസ്സൻ വേഷങ്ങളിൽ ഒതുങ്ങി. രജനീകാന്താകട്ടെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒരു സിനിമയിൽ അഭിനയിക്കുന്നു. ചിരഞ്ജീവി മുഴുവൻ സമയ രാഷ്ട്രീയത്തിലും പ്രവേശിച്ചു.
എന്നാൽ മമ്മൂട്ടിയാകട്ടെ, ഇന്നും മലയാള സിനിമയിൽ നിറയൗവനമായി നിറഞ്ഞു നില്ക്കുന്നു. മലയാളത്തിന്റെ ഈ നിത്യ വിസ്മയം, ഇവിടുത്തെ യുവ താരങ്ങളെപ്പോലും തോല്പ്പിച്ച് ഗ്ലാമറിലും, അഭിനയത്തിലും സ്റ്റാർ പദവിയിലും ഡബിൾ സ്ട്രോങ്ങ് ആയി നില്‍ക്കുന്നു. ഈ ഒരു വ്യത്യസ്തത തന്നെയാണു മലയാളത്തിന്റെ രാജയായ മമ്മൂട്ടിയെ മലയാളത്തിലെ മറ്റു സൂപ്പർ താരങ്ങളിൽ നിന്നുമാത്രമല്ല, ഇന്ത്യയിലെ മറ്റിതര ഭാഷകളിലെ താരരാജാക്കന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
ഏറ്റവും ഒടുവിൽ പോക്കിരി രാജയായി വന്ന് മമ്മൂട്ടി, ഡാൻസിലും ഫൈറ്റിലും പെർഫോമൻസിലുമെല്ലാം യുവതാരങ്ങളെപ്പോലും വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമ്പോൾ, മലയാളക്കര ഒരിക്കൽ കൂടി ഈ നടനെ അഭിവാദ്യം ചെയ്യുന്നു. അന്നും ഇന്നും എന്നും രാജ മമ്മൂട്ടി തന്നെ!

4 comments:

  1. >>മമ്മൂട്ടി, ഡാൻസിലും ഫൈറ്റിലും പെർഫോമൻസിലുമെല്ലാം യുവതാരങ്ങളെപ്പോലും വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമ്പോൾ....
    ആ ഡാന്‍സ് സീന്‍ കണ്ടപ്പോള്‍ എനിക്ക് നാട്ടിലെ വാര്‍പ്പ് പണിക്കാര്‍ സിമന്‍റ് ചട്ടി പാസ്‌ ചെയ്യുന്നതാണ് ഓര്‍മ വന്നത്. ഇത്ര തന്മയത്വത്തോടെ ഡാന്‍സ് ചെയ്തതിനു മമ്മൂട്ടിയെ എത്ര അഭിനന്ദിച്ചാലുംമതിയാവില്ല.

    ReplyDelete
  2. dance .. dance .. dance ...

    ചെളിക്കുത്ത്‌ മാങ്ങപറി ..
    ചെളിക്കുത്ത്‌ മാങ്ങപറി ..
    ചെളിക്കുത്ത്‌ മാങ്ങപറി ..

    ReplyDelete