മമ്മൂട്ടി ആരാധകനാണ് എന്നാണു വെപ്പ്. ശരിയായിരിക്കാം. മമ്മൂക്ക ബ്ലോഗ് തുടങ്ങിയ സമയത്ത് കൂടെ നില്ക്കുന്ന ഒരു വീഡിയോ ഒക്കെ ബ്ലോഗിൽ പരസ്യപ്പെടുത്തിയിരുന്നു. ഈ ബ്ലോഗറുടെ ബ്ലോഗ്ഗിൽ വന്ന ഒരു പോസ്റ്റ് താഴെ ചേർക്കുന്നു. (link കൊടുത്താൽ മതിയായിരുന്നു. പക്ഷെ കക്ഷി ആ പോസ്റ്റ് Delete ചെയ്ത് കളഞ്ഞിരിക്കുന്നു)
പോക്കിരിരാജ (റിവ്യൂ അല്ല)
by Berly Thomas | ബെര്‍ളി തോമസ്
65 രൂപ മുടക്കി മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പോക്കിരിരാജ കോഴിക്കോട് അപ്സര തിയറ്ററില്‍ നിന്നു ആദ്യ ഷോ തന്നെ കണ്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, നിരാശപ്പെടുത്തിയില്ല.എന്നു മാത്രമല്ല, പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ഉദയകൃഷ്ണ-സിബി കെ.തോമസ് ടീമിന്‍റെ തിരക്കഥയും നവാഗതനായ വൈശാഖിന്‍റെ സംവിധാനവും പോയിട്ടുണ്ട്.
ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒരു തറ പടം പ്രതീക്ഷിച്ചാണ് തിയറ്ററില്‍ പോയതെങ്കിലും പ്രതീക്ഷയ്‍ക്കപ്പുറത്ത് ഒരു കൂതറ പടം തന്നെ സമ്മാനിച്ച നിര്‍മാതാവ് ടോമിച്ചന്‍ മുളകുപ്പാടത്തിനും (പാവം എന്തറിഞ്ഞു) സംഘത്തിനും പ്രേക്ഷകരുടെ അഭിവാദ്യങ്ങള്‍. ചിലപ്പോള്‍ ഞാന്‍ ഒന്നു കൂടി കാണാന്‍ പോയേക്കും. ഒന്നുകൂടി കണ്ടാലും സംഗതി പിടികിട്ടുമെന്ന് തോന്നുന്നില്ല. എന്താണ് കഥ എന്നൊരാള്‍ എന്നോടു ചോദിച്ചു ? കണ്ട സീനുകള്‍ തമ്മില്‍ കോര്‍ത്തു വച്ച് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും എനിക്കു കഥ മനസ്സിലായില്ല. ഉദയകൃഷ്ണ-സിബി കെ.തോമസ് പത്രസമ്മേളനമോ മറ്റോ വിളിച്ച് സംഗതി ഒന്നു വിശദീകരിച്ചാല്‍ പ്രേക്ഷകര്‍ക്ക് എളുപ്പമുണ്ടായിരുന്നു.
അണ്ണന്‍ തമ്പി, ചട്ടമ്പിനാട് തുടങ്ങിയ പടങ്ങള്‍ കണ്ടിട്ടുള്ളവര്‍ പടം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞ് തിയറ്ററിലേക്കു പോയാല്‍ മതിയെന്നു തോന്നുന്നു. കൊല്ലങ്കോട് ഗ്രാമം. അവിടുത്തെ ക്ഷേത്രത്തിലെ ഉല്‍സവം നടത്താന്‍ പരസ്പരം മല്‍സരിക്കുന്ന രണ്ടു കുടുംബങ്ങള്‍ (കേരളത്തിലെ ഏറ്റവും വലിയ സാമൂഹികപ്രതിസന്ധി ഇതാണെന്നു തോന്നുന്നു. ഇവന്‍മാര്‍ക്ക് ഇതു തന്നെ എഴുതിയെഴുതി ബോറടിക്കുന്നില്ലേ ?). അതിനും മുമ്പ് അടിച്ചാല്‍ തിരിച്ചടിക്കണമെന്നു പഠിപ്പിക്കുന്ന കൗമാരക്കാരനായ ഏട്ടനും മൊട്ടേന്നു വിരിയാത്ത അനിയനും. ക്ഷേത്രം, ഉല്‍സവം, മരണം, കൊലപാതകം. ചെയ്യാത്ത തെറ്റിന്‍റെ പാപഭാരവും പേറി ഏട്ടന്‍ തമിഴ്‍നാട്ടിലേക്ക് (തമിഴ്‍നാട് ഗുണ്ടകളുടെ യൂണിവേഴ്സിറ്റിയാണെന്നു തോന്നുന്നു,ഇതിപ്പോള്‍ പടമെത്രയായി!).
പിന്നെ പതിവുപോലെ വര്‍ഷങ്ങള്‍ക്കു ശേഷം. അതേ ക്ഷേത്രം, അതേ ഉല്‍സവം. പക അതുപോലെ തന്നെ. ശ്വേത മേനോനും അനിയന്‍ കുട്ടനും കൂടി ദേവീ പ്രീതിക്കായി ദേവജനങ്ങളെയും കൂട്ടി ഉഗ്രന്‍ ഡാന്‍സ്. കള്ളും കോഴിയും ഒക്കെ ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഐറ്റം ഡാന്‍സ് നേര്‍ച്ചയായി ഏതു ക്ഷേത്രമാണ് കേരളത്തിലുള്ളതെന്ന് അന്വേഷിക്കേണ്ടതാണ്. ശ്വേത മേനോനെ ക്ഷേത്രത്തില്‍ നിന്നിറങ്ങി വന്ന ദേവിയായാണ് അവതരിപ്പിക്കുന്നതെന്നു തോന്നുന്നു. ആ പാട്ടിലല്ലാതെ ശ്വേത പിന്നെവിടെയും ഇല്ല. ഭക്തരോടൊപ്പം ഐറ്റം നമ്പര്‍ കളിക്കുന്ന ദേവി !
ഞാനീ പറഞ്ഞ സീനുകളൊക്കെ നമ്മള്‍ നല്ലതെന്തോ വരാന്‍ പോകുന്നു എന്ന പ്രതീക്ഷയില്‍ സഹിക്കും. സഹിക്കുന്നവര്‍ക്ക് അവരുടെ സഹനശേഷി പരീക്ഷിക്കാനുള്ളവിധം കടുത്ത പരീക്ഷണങ്ങള്‍ പിന്നെയും പിന്നെയും കിട്ടുമെന്നാണല്ലോ. കണക്കിനു കിട്ടി. പടത്തില്‍ പിന്നെ കൊല്ലങ്കോടും കുടിപ്പകയും ഒന്നുമില്ല. നേരേ കൊച്ചിയിലേക്ക്. അവിടെ നായിക, പ്രേമം അങ്ങനെയെന്തൊക്കെയോ. കമ്മിഷണറുടെ മകളെ ആഭ്യന്തര മന്ത്രിയുടെ ഏഭ്യനായ മകന്‍ കെട്ടാന്‍ നടക്കുന്നു. അത് കമ്മിഷണറുടെ മകള്‍ ആണെന്നും അല്ലെന്നുമൊക്കെ ഇടക്ക് ഡയലോഗുകളിലൂടെ പറയുന്നുണ്ട്. സ്ക്രിപറ്റ് ഒന്നുകൂടി വായിച്ചാല്‍ പറയാം ശരിക്കും തന്ത ആരാണെന്ന്.
കമ്മിഷണറായി സിദ്ദിഖ്, ആഭ്യന്തരമന്ത്രിയായി റിസബാവയെ ആണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. പിന്നെയാണ് പോക്കിരിരാജയുടെ (മമ്മൂട്ടി) വരവ്. ഇന്‍റര്‍വെല്ലു കഴിഞ്ഞ് ശ്രിയ സരണ്‍ അവതരിപ്പിക്കുന്ന അശ്വതി എന്ന കമ്മിഷണറുടെ മകളെ പൃഥ്വിരാജിന്‍റെ സൂര്യ എന്ന കഥാപാത്രത്തെക്കൊണ്ട് കെട്ടിക്കാനുള്ള ശ്രമങ്ങളാണ്. ക്ലൈമാക്സ് ഒക്കെ കാണണം, കയ്യില്‍ കയറുണ്ടായിരുന്നെങ്കില്‍ ഞാന്‍ തിയറ്ററില്‍ തൂങ്ങിച്ചത്തേനെ.
എല്ലാം നെഗറ്റീവായി പറയുന്നു എന്നു ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും. ഇതു കൂടി പറയാതെ എനിക്കു വയ്യ- സുരാജ് വെഞ്ഞാറമൂടും സലിം കുണാറുമുണ്ട്- ഒരു മുന്നറിയിപ്പായി കണ്ടാല്‍ മതി. മമ്മൂട്ടി രണ്ടു പാട്ടുകളില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. താരങ്ങള്‍ മിക്കവാറും സമയം അന്തരീക്ഷത്തിലാണ്. ഫൈറ്റുകള്‍ കംപ്ലീറ്റും താരങ്ങളെ കയറില്‍ കെട്ടി അന്തരീക്ഷത്തിലൂടെ പറത്തിയിട്ടാണ്. നായകന്‍ ചുമ്മാ നോക്കുമ്പോഴൊക്കെ ഗുണ്ടകള്‍ തെറിച്ചുപോവുകയാണ്, സമ്മതിക്കണം. ഏതാണ്ട് 30 അടിവരെ ഉയരത്തിലേക്ക് മിക്കവാറും ഗുണ്ടകള്‍ തെറിച്ചുപോകുന്നുണ്ട്.
ഫാന്‍സുകാര്‍ ആണെങ്കിലും രണ്ടെണ്ണം അടിച്ചിട്ടു പോയാലേ കയ്യടിക്കാന്‍ പറ്റൂ എന്നു തോന്നുന്നു, എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ. ഗംഭീരപടമാണ് എന്നാരെങ്കിലും പറഞ്ഞാല്‍ എന്നെ കുറ്റം പറയരുത്. ചിലപ്പോള്‍ കുഴപ്പം എന്‍റേതാവാനും മതി. 15 വര്‍ഷം മുമ്പത്തെ തമിഴ്‍സിനിമയുടെ മിമിക്രി എന്നാണ് എന്‍റെ അടുത്തിരുന്ന പ്രേക്ഷകന്‍ വിശേഷിപ്പിച്ചത്.
വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ഒറ്റ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വമില്ല. ആദ്യന്തം കഥാപാത്രങ്ങളുടെ റേഞ്ച് വ്യത്യസ്തമാണ്. ഒരു സീനില്‍ അതിശക്തനായി നില്‍ക്കുന്ന നായകന്‍ അടുത്ത സീനില്‍ ഒരു കാരണവുമില്ലാതെ ദുര്‍ബലനായി നില്‍ക്കുന്നു. യുദ്ധം ജയിച്ചു വന്ന പട്ടാളക്കാരന്‍ തോക്ക് കണ്ട് പേടിച്ചു മരിച്ചു എന്നൊക്കെ പറയും പോലുള്ള ഒരു ലോജിക്ക്. എന്താണോ എന്തോ !
പൃഥ്വിരാജിന്‍റെ അപ്പിയറന്‍സ് നന്നായിട്ടുണ്ട്. കൂടുതല്‍ സ്റ്റൈലൈസ്ഡ് ആയിട്ടുണ്ട്. ആരാധകരെ ഇളക്കിമറിക്കുന്ന പുതിയ ലേ ഔട്ടിലാണ് മമ്മൂട്ടിയുടെ വരവ്. അമ്മ ഇല്ലാത്ത സിനിമയാണ്. അമ്മയെന്നല്ല, സ്ത്രീകഥാപാത്രങ്ങള്‍ ആരും പ്രസക്തരല്ല. സാരിയൊക്കെ ചുറ്റി നായിക ഉള്‍പ്പെടെയുള്ളവര്‍ പിന്നാമ്പുറത്തുകൂടി നടക്കുന്നത് കാണാം. താരങ്ങളെ ആറും ഏഴുമൊക്കെയായി കാണിക്കുന്നുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ വൈശാഖിന്‍റേതായ സംഭാവനകള്‍ കാര്യമായില്ല. ജാസി ഗിഫ്റ്റിന്‍റെ ഗാനങ്ങള്‍ തരക്കേടില്ല. ശ്രിയ സരണിന്‍റെ ഗ്ലാമര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. വേറൊരു ഐറ്റം ഡാന്‍സ് (ക്ലബ്ബിലാണ് സംഭവം, ആ ക്ലബ് എവിടെയാണെന്നു കണ്ടുപിടിക്കണം)ഉണ്ട്, ഒരു ഐറ്റവും കൂടെ നാലഞ്ചു മദാമ്മമാരും.
നെടുമുടി വേണു (അച്ഛന്‍), വിജയരാഘവന്‍ (രഹസ്യം ക്ലൈമാക്സ് വരെ സൂക്ഷിക്കുന്ന മാമന്‍), റിയാസ് ഖാന്‍ (ആഭ്യന്തരപുത്രന്‍), ബിന്ദു പണിക്കര്‍, തെസ്നി ഖാന്‍, കലാശാല ബാബു അങ്ങനെ ആരെയൊക്കെയോ കണ്ടതായി ഓര്‍ക്കുന്നു. ഞാന്‍ പറഞ്ഞല്ലോ, ഒന്നു കൂടി കണ്ടാലേ വ്യക്തമായി എന്തെങ്കിലും പറയാന്‍ പറ്റൂ.
പല സീനുകളിലും താരം ഡയലോഗുകളിലൂടെ ഫാന്‍സിനോട് നേരിട്ടു സല്ലപിക്കുകയാണ്. “അനിയനാണെന്നതൊക്കെ ശരി തന്നെ അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിനു സഹിക്കില്ല”- ഉദാഹരണം. ഈ പടമെല്ലം ഹിറ്റാക്കുന്നത് ഫാന്‍സ് അസോസിയേഷന്‍കാരാണെന്ന് പാവങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നു. എന്തായാലും ഫാന്‍സുകാര്‍ക്കു വേണ്ടി ഇറക്കിയിരിക്കുന്ന സിനിമയാണിത് എന്നു തോന്നുന്നു.
65 രൂപ പോയി എന്നു മാത്രം ഞാന്‍ പറയില്ല. നമ്മള്‍ സംഭാവന കൊടുക്കുന്നതും ഭിക്ഷ കൊടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സിനിമയ്‍ക്കുള്ള പ്രതിഫലം എന്ന നിലയ്‍ക്ക് പൈസ കൊടുക്കുന്നത് ഞാന്‍ നിര്‍ത്തി. ഇതിപ്പോള്‍ മലയാള സിനിമയ്‍ക്കുള്ള ഒരു പ്രേക്ഷകന്‍റെ ഭിക്ഷയായാണ് നല്‍കിയത്. കുറെ ദിവസങ്ങള്‍ കുറെയാളുകള്‍ അധ്വാനിച്ചു നിര്‍മിച്ച സിനിമ എന്ന നിലയ്‍ക്ക് നമ്മള്‍ എന്തെങ്കിലും കൊടുക്കണം എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.
Update: May 12, Wednesday: തെറ്റിയത് എനിക്കാണ്. ഇങ്ങനെയുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് ആവശ്യം എന്നു തെളിയിച്ചുകൊണ്ട് സീസണിലെ ഏറ്റവും കലക്ഷനുള്ള സിനിമയായി പോക്കിരിരാജ മുന്നേറുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പ്രേക്ഷകന്‍ എന്ന നിലയില്‍ എന്‍റെ അഭിരുചികള്‍ തലതിരിഞ്ഞതാണ് എന്നൂഹിക്കാം. കേരളത്തിലെ എല്ലാ സെന്‍ററുകളിലും പോക്കിരാജ ഇന്നും ഹൗസ്ഫുള്ളാണെന്നു പറയുമ്പോള്‍ അങ്ങനെയേ ഊഹിക്കാന്‍ പറ്റൂ
(Edited by author 20 hours ago)
ഇപ്പോൾ ഒരു പുതിയ പോസ്റ്റ് ഇറക്കിയിരിക്കുന്നു
അതിന്റെ link താഴെ
അതൊക്കെ വെറുതെയാണു. ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം ഈയിടയായി ആ ബ്ലോഗ്ഗിൽ എല്ലാം നനഞ്ഞ പടക്കങ്ങൾ ആണു ഒന്ന് ഉഷാറാക്കാൻ വേണ്ടി ചെയ്തതായിരിക്കും. പക്ഷെ ബെർളി ആ പോക്കിരി രാജ റിവ്യു അല്ല എന്ന പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പാടില്ലായിരുന്നു. അത് വളരെ മോശമായിപ്പോയി. ബെസ്റ്റ് ആക്ടർ എന്ന പോസ്റ്റ് ഒരു spoof ആണെന്ന് വരുത്തി തീർക്കാൻ പുള്ളി കമന്റുകളിലൂടെ ശ്രമിച്ചു പക്ഷെ അത് ചീറ്റി പോയി. നാളെ ബെർളി ഇതൊക്കെ ന്യായീകരിച്ച് വീണ്ടും പോസ്റ്റ് ഇടും ഇടാതിരിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടാണല്ലോ അച്ചായനെ എല്ലാവരും ബ്ലോഗിലെ “പുലി” എന്ന് വിളിക്കുന്നത്.
സുഹൃത്തേ ഈ പോസ്റ്റ് ഇടുന്നതിനു മുൻപ് അല്പം കൂടി വകതിരിവ് കാണിക്കണമായിരുന്നു. ബെർളിയുടെ ബെസ്റ്റ് ആക്ടർ എന്ന പോസ്റ്റിനെ പരാമർശിച്ചു കൊണ്ട് ഒരു പോസ്റ്റ് ഞങ്ങളും ഇട്ടിട്ടുണ്ട് പക്ഷെ അതിൽ കാര്യങ്ങളുടെ കിടപ്പ് വശം വേറെയാണു. ഒരു മമ്മൂട്ടി ആരാധകനായ താങ്കൾ , ബെർളി മമ്മൂട്ടിയെ പറ്റി നന്നായി എഴുതിയതിനെപ്പറ്റി ഓർത്ത് രോഷം കൊള്ളുന്നത് എന്തിനാണു എന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. പോക്കിരി രാജ കൂതറ പടം ആണു എന്ന് പറഞ്ഞ് എഴുതിയ പോസ്റ്റ് ബെർളി ഡിലീറ്റ് ചെയ്തെങ്കിൽ അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. ഈ പോസ്റ്റ് ഉണ്ടാക്കിയ നേരത്ത് ബെർളിയുടെ ബ്ലോഗിൽ ചെന്ന് അവിടെ മമ്മൂട്ടിയെ കളിയാക്കുന്നവരെ പ്രതിരോധിക്കുന്നത് എങ്ങനെ എന്ന് ചിന്തിക്കുകയായിരുന്നു താങ്കൾ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം...
ReplyDeleteഅല്ല കാള പെറ്റു എന്ന് കേട്ട് കയറെടുത്താൽ ദാണ്ടേ ഇങ്ങനെയിരിക്കും.
അതുകൊണ്ടാണല്ലോ അച്ചായനെ എല്ലാവരും ബ്ലോഗിലെ “പുലി” എന്ന് വിളിക്കുന്നത്.
ReplyDeleteഈ വരികള്‍ ഇഷ്ട്ടയി
കൂതറ ബെര്‍ലി
:-)
ReplyDeleteമമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ ആണ് ..അതില്‍ ആര്‍ക്കും സംശയമില്ല ..അതുകൊണ്ട് വെറും കൂതറ പടമായ പോക്കിരിരാജ സൂപ്പര്‍ എന്ന് പറയണമായിരുന്നോ ...എന്തിനു ബെര്‍ളിയെ കുറ്റം പറയണം ...
ReplyDeleteപോക്കിരി രാജാ കണ്ടാല്‍ ഒരു പക്കാ തമിഴ് പടമാനെന്നെ തോന്നു... പാട്ടുകളും അടിയും എല്ലാം... എന്തായാലും പടം കണ്ടതിനു ശേഷം ഈ പോസ്റ്റ് വായിച്ചു ഞാന്‍ കുറെ ചിരിച്ചു,.... നല്ല ആക്ഷേപ ഹാസ്യ ശൈലി ....എന്തായാലും ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണെങ്കിലും പോക്കിരിരാജ കണ്ടിരിക്കാം....തമിള്‍ പടം ആണെന്ന് കരുതി കണ്ടാല്‍ മതി
ReplyDeletealiyo super..ha ha ha
ReplyDelete