Monday, February 21, 2011

പ്രാഞ്ചി ഇപ്പഴും തൃശൂരിലുണ്ട്ട്ടാ...

മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് 170 ദിവസങ്ങൾ പിന്നിട്ട് തൃശൂരിൽ വിജയകരമായി പ്രദർശനം തുടരുന്നു. നിരവധി അവാർഡുകൾ ഇതിനോടകം തന്നെ നേടിയതിനോപ്പം കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ഓടിയ സിനിമ എന്ന ബഹുമതി കൂടി പ്രാഞ്ചിയേട്ടൻ കരസ്ഥമാക്കി കഴിഞ്ഞിരിക്കുന്നു.

പ്രാഞ്ചിയേട്ടന്റെ വിജയ വഴികളിലൂടെ ഒന്നു കണ്ണോടിക്കാം.

റിലീസ് : സെപ്തമ്പർ 10
സെക്കന്റ്‌ വീക്ക്‌


തേർഡ് വീക്ക്

55 ദിവസം




100 ദിവസം


പ്രാഞ്ചി ഇനിയും കുറെ കാലം കൂടി ഇവിടെ തന്നെ ഉണ്ടാകും

Friday, December 10, 2010

ബെസ്റ്റ് ആക്ടർ കേരളം കീഴടക്കുന്നു















ഇന്നലെ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടർ 100% Entertainer എന്ന പദവി നേടി കൊണ്ട് മെഗാഹിറ്റിലേക്ക്...!

റിലീസ് ചെയ്തത് 88 സെന്ററുകളിൽ
76 എണ്ണം കേരളം ബാക്കി ചെന്നൈ, കോയബത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ.

ആദ്യ ദിവസം ഷെയർ 31 ലക്ഷം രൂപ.



Sunday, October 31, 2010

പ്രാഞ്ചിയേട്ടൻ അൻപത്തിയഞ്ചാം ദിവസം.


എല്ലാവര്ക്കും നന്നീണ്ട്ട്ടാ ..

ഇത് ഒരു കൊച്ചു ചിത്രത്തിന്റെ മഹാ വിജയം.



Sunday, August 8, 2010

പോക്കിരി രാജ നൂറാം ദിവസത്തിലേക്ക്



പോസ്റ്ററുകളില്‍ മാത്രം കൊണ്ടാടുന്ന വിജയം അല്ല ഇത്. കേരളത്തിലെ പ്രേക്ഷകര്‍ മനസറിഞ്ഞു നല്‍കിയ മഹാവിജയം.

Sunday, July 25, 2010

മമ്മൂട്ടിക്ക് 25 പുതിയ ചിത്രങ്ങൾ..

മലയാള സിനിമ 2010 ന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കം തീർത്തത് ഒരേ ഒരു സിനിമ മാത്രം. - പോക്കിരി രാജ. പോക്കിരി രാജയിലൂടെ മമ്മൂട്ടി തന്റെ അനിഷേധ്യമായ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണു. മലയാള ചലച്ചിത്ര വ്യവസായത്തിനു തന്നെ ശക്തമായ പിന്തുണ നല്കി ഈ വർഷവും മമ്മൂട്ടി തന്റെ സ്റ്റാർ പവർ തെളിയിക്കുകയാണു. മറ്റു ചില താരങ്ങൾ നില നില്പ്പു ഭീഷണി തന്നെ നേരിടുമ്പോൾ ഇനിയുമൊട്ടെറെ അങ്കത്തിനു ബാല്യമുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് മലയാളത്തിന്റെ നിത്യ വിസമയം മുന്നേറുന്നു. മമ്മൂട്ടിയുടെ ഡേറ്റിനു വേണ്ടി നിർമ്മാതാക്കളും സംവിധായകരും ക്യു നില്ക്കുന്ന കാഴ്ചക്കാണു സിനിമ ഇൻഡസ്ട്രി സാക്ഷ്യം വഹിക്കുന്നത്. 2012 വരെയുള്ള മെഗാസ്റ്റാറിന്റെ കോൾ ഷീറ്റ് ഏകദേശം ഫുൾ ആണു. ഫുള്ളി ലോഡഡ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിൽ പ്രദർശനത്തിനു തയ്യാറെടുക്കുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും അണിയറയിൽ തയ്യാറെടുക്കുന്നതുമായ ഇരുപത്തിയഞ്ചോളം പ്രോജക്ടുകളാണു മമ്മൂട്ടിയുടെതായി വരാനിരിക്കുന്നത്.

കുട്ടി സ്രാങ്ക് - ഷാജി N കരുൺ - മമ്മൂട്ടി ചിത്രം ജൂലൈ 23നു പ്രദർശനത്തിനെത്തി.

വന്ദേമാതരം - മമ്മൂട്ടി - അർജുൻ ഒന്നിക്കുന്ന തമിഴ് മലയാളം പ്രൊജക്ട്. പെരുന്നാൾ റിലീസ്.


ബെസ്റ്റ് ആക്ടർ - നവാഗതാനായ മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം.

ശിക്കാരി - മമ്മൂട്ടിയുടെ മലയാളം കന്നഡ സിനിമ.

പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് - മമ്മൂട്ടി - രഞ്ജിത്ത് ചിത്രം.

മതിലുക്കൾക്കപ്പുറം. - വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മ കഥാംശത്തിനു അടൂർ ഗോപാലകൃഷ്ണൻ സാക്ഷാത്കാരം നിർവ്വഹിച്ച മതിലുകൾക്ക് തുടർച്ചയായി യുവ സംവിധായകൻ പ്രസാദ് അണിയിച്ചൊരുക്കുന്ന ചിത്രം. നായിക നയൻ താര.

ട്രാക്ക് വിത്ത് റഹ്മാൻ- ലൗഡ് സ്പീക്കറിനു ശേഷം ജയരാജും മമ്മൂട്ടിയും ഒന്നിക്കുന്ന ബഹുഭാഷ ചിത്രം. ജയസൂര്യയാണു മറ്റൊരു പ്രധാന താരം.

ബെസ്റ്റ് ഓഫ് ലക്ക്- യുവതാരങ്ങളെ അണി നിരത്തി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്കിൽ മമ്മൂട്ടി സൂപ്പർ താരമാകുന്നു.

ഡബിൾസ്- നാവഗതനായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡബിൾസ്. മമ്മൂട്ടിയും നദിയ മൊയ്തുവും മുഖ്യ വേഷങ്ങളിൽ.

ദി കിംഗ് ആന്റ് കമ്മീഷണർ - മമ്മൂട്ടിയുടെ ഫയർ ബ്രാന്റ് കഥാപാത്രങ്ങളിൽ ഏരെ ശ്രേദ്ധേയമായ ദി കിംഗിലെ ജോസഫ് അല്ക്സ് വീണ്ടും എത്തുന്നു. ഷാജി കൈലാസ് - രൺജി പണിക്കർ വീണ്ടും ഒന്നിക്കുന്ന ഈ സിനിമയിൽ കമ്മീഷണർ ആകുന്നത് പ്രത്വിരാജാണു.

ദി ഗ്യാങ്ങ്സ്റ്റർ- ഡാഡി കൂളിനു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം. മമ്മൂട്ടി അധോലോക നായകന്റെ വേഷത്തിൽ.

പെരുമാൾ IPS -s n സ്വാമിയുടെ തിരകഥയിൽ സിബിമലയിൽ ഒരുക്കിയ ആഗസ്റ്റ് ഒന്നിലെ പെരുമാൾ IPS ആയി മെഗാസ്റ്റാർ വീണ്ടും എത്തുകയാണു. സംവിധാനം ഷാജി കൈലാസ്.

കടുവാക്കുന്നേൽ കുറുവച്ചൻ. - കാരിരുമ്പിന്റെ കരുത്തും കടുവയുടെ ശൗര്യവുമുള്ള കടുവാക്കുന്നേൽ കുറുവച്ചൻ. പൗരുഷത്തിന്റെ മൂർത്തി ഭാവമായ മമ്മൂട്ടിയെ തേടി മറ്റൊരു കഥാപാത്രം അണിയറയിൽ ഒരുങ്ങുകയാണു. രൺജി പണിക്കരാണു ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഐവി ശശി- ദാമോദരൻ - മമ്മൂട്ടി - ഒട്ടേറേ മെഗാഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ മറ്റൊരു ശക്തമായ സിനിമ ഒരുങ്ങുകയാണു. സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ കരുത്തുറ്റ ഒരു കഥാപാത്രത്തെയാണു മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

സി.ബി.ഐ ക്ക് അഞ്ചാം ഭാഗം. - സേതുരാമയ്യരുടെ അന്വേഷണങ്ങൾക്ക് അവസാനമില്ല. കെ മധുവിന്റെ സംവിധാനത്തിൽ sn സ്വാമി തിരകഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ വട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. ഒരേ സംവിധായകനും തിരാകഥകൃത്തും നായകനുമായി ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങൾ എന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.

ഇതു കൂടാതെ പത്തോളം ചിത്രങ്ങൾ ചർച്ചകളിലും മറ്റുമായി അണിയറയിൽ ഒരുങ്ങുന്നു. അതെ മമ്മൂട്ടിനമ്മെ വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.